കൊച്ചി: വിഷുക്കണി കണ്ടുണർന്ന് ലോകമെമ്പാടുമുളള മലയാളികൾ. മേടം ഒന്നിന് വിഷുക്കണി ദര്‍ശിച്ചാല്‍ അതിന്റെ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും അടുത്ത വിഷുവരെ അനുഭവിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. വിഷുക്കോടി ഉടുത്ത് വിഷു കൈനീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും ആഘോഷത്തോടെയാണ് ഈ ദിവസം ആചരിക്കുന്നത്.
മേട വിഷു ഒരു കാര്‍ഷികോത്സവം കൂടിയാണ്. കൊവിഡ് നിയന്ത്രണിമില്ലാത്ത രണ്ടാം വിഷുവാണിത്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍, അടുത്ത വിഷുവരെയുള്ള ഒരാണ്ടുകാലം ഉണ്ടാവുമെന്നാണ് വിശ്വാസം. മലയാളിയുടെ പുതുവർഷാരംഭം കൂടിയാണ് ഈ ദിനം. ഐതിഹ്യത്തിന്‍റെ അനവധി കഥകൾ വിഷുവിനോടു ചേർന്നു നിൽക്കുന്നുണ്ടെങ്കിലും കാർഷികസമൃദ്ധിയുടെ ആഘോഷമാണു മലയാളിക്ക് വിഷു. ഒരു വർഷത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും നിറയുന്ന ദിനം.
പല ഇടങ്ങളിൽ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണെങ്കിലും ഒരു വർഷം സമൃദ്ധിയുടെ ദിനങ്ങൾ നൽകുന്നുവെന്ന വിശ്വസിക്കപ്പെടുന്ന വിഷു കണി ദർശനം എല്ലായിടത്തും സമാനമാണ്. വിഷുവുമായി ബന്ധപ്പെട്ട് സപ്ലൈകോ, കുടുംബശ്രീ, കർഷകസംഘം എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക ചന്തകൾ ആരംഭിച്ചിരുന്നു. വിഷു കൈനീട്ടമായി സംസ്ഥാന സർക്കാർ രണ്ടുമാസത്തെ പെൻഷൻ തുക അനുവദിച്ച് വിതരണം ചെയ്തു. 60 ലക്ഷം പേർക്കാണ് ഇതിന്റെ ഗുണം. വിഷു-റംസാൻ ആഘോഷങ്ങൾക്ക് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ 6871 കോടി രൂപയാണ് അനുവദിച്ചത്.
വിഷുക്കണി ദർശനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് പുലർച്ചെ നാലിന് തുറന്നു. വിഷുക്കണി ദർശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. തുടർന്ന് വിഷുക്കൈനീട്ടം നൽകി.
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിഷു ആശംസകൾ നേർന്നിട്ടുണ്ട്. സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാതായികൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഐശ്വര്യ പൂർണമായ നല്ലൊരു നാളെയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരു ആഘോഷവും. വർഗീയതയും വിഭാഗീതയും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിരോധ ശക്തികളെ കരുതിയിരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതമായ മനുഷ്യ സ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ല കാലത്തെ വരവേൽക്കാൻ ഒരുമിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി വിഷു ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.