എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ കേരള പൊലീസിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

തിരിവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ കേരള പൊലീസിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ പൊലീസ് സഹകരിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്. പൊലീസിന്റെ പിഴവുകള്‍ അക്കമിട്ടു നിരത്തിയാണ് എന്‍ഐഎ റിപ്പോര്‍ട്ട്.

പ്രാഥമിക പരിശോധനകള്‍ വൈകിപ്പിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്കില്‍ നിന്നും ലഭിച്ച ബാഗ് പരസ്യമായി പരിശോധിച്ചത് തെറ്റാണ്. പ്രതിയുടെ വൈദ്യ പരിശോധനയില്‍ ദൃശ്യമാധ്യമത്തിന് പ്രവേശനം നല്‍കിയത് പിഴവാണെന്നും തീവ്രവാദ കേസ് അന്വേഷണത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

ട്രെയിനിലും ട്രാക്കിലും പരിശോധന വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. ട്രെയിനില്‍ സംയുക്ത പരിശോധന നടന്നില്ല. ബാഗ് ട്രാക്കില്‍ നിന്ന് ലഭിച്ചത് പിറ്റേന്ന് രാവിലെയാണെന്നും കേന്ദ്ര ഏജന്‍സികളുടെ റിപ്പോർട്ടില്‍ വിമര്‍ശിക്കുന്നു. പൊലീസ് സംഭവം ഗൗരവമായി എടുത്തില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ചെന്നും കേന്ദ രഹസ്യാന്വേഷണ വിഭാഗവും കുറ്റപ്പെടുത്തി. 

അതേസയം കേസിലെ പ്രതിയായ ഷാരൂക് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. കരള്‍ സംബന്ധമായ അസുഖത്തിന്റെ തുടര്‍ ചികിത്സക്കായി ഷാരൂഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും. ഇതിന് ശേഷമാകും തെളിവെടുപ്പ് ഉണ്ടാകുക.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !