ഇടുക്കി:കട്ടപ്പന ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലേക്കും കാക്കാട്ടുകട, വെള്ളയാംകുടി, ITI ജംഗ്ഷൻ, ഗവണ്മെന്റ് കോളേജ് തുടങ്ങി കട്ടപ്പന മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട സമാന്തര പാതകളിൽ ഒന്നായ ഇരുപതേക്കർ ആശുപത്രി റോഡ്. അടിയന്തിരമായി നന്നാക്കണമെന്ന് വിവിധ ട്രൈവേഴ്‌സ് യൂണിയനുകൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മെയിൻ്റെനൻസ് വർക്ക് ചെയ്തിരുന്നെങ്കിലും അശാസ്ത്രീയമായ നിർമ്മാണവും മോശം കാലാവസ്ഥയും കൊണ്ട് വീണ്ടും പരിതാപകരമായ അവസ്ഥയിലായെന്നും പ്രദേശ വാസിൾ പറയുന്നു. തൊവരയാർ മേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ഏക ആശ്രയമാണ് ഇരുപതേക്കർ റോഡ്.
മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വാഹനയാത്രക്കാർക്ക് കട്ടപ്പനയിലെ വിവിധ പ്രദേശങ്ങളിലേക്ക് പെട്ടന്ന് എത്തിച്ചേരാൻ കഴിയുന്ന സമാന്തര പാതയായും നിത്യേന നിരവധി രോഗികൾ സഞ്ചരിക്കുന്ന റോഡുമാണ് ഏറെ നാളുകളായി അവഗണനയുടെ ഘോഷയാത്രയിലൂടെ കടന്നു പോകുന്നതെന്നും നാട്ടുകാർ പറയുന്നു.
കട്ടപ്പന മേരികുളം സംസ്ഥാന പാതയുടെ നിർമ്മാണം തുടങ്ങുന്ന വേളയിൽ എല്ലാ വാഹനങ്ങൾക്കും സഞ്ചാര യോഗ്യമാകുന്നതരത്തിൽ യാത്രാ സാധ്യതയുള്ള റോഡിൻ്റെ നിർമാണ പ്രവർത്തികൾ സംബന്ധിച്ച തീരുമാനം അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്നും വിവിധ സംഘടനകളുടെ നേതാക്കൾ അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.