കോട്ടയം: കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ കേരളത്തിലേക്കും. കേരളത്തിലെ പുതിയ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം അടുത്ത മാസം ആരംഭിക്കും.
തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ സര്‍വീസ്. ഇതിനായി കൊച്ചുവേളിയില്‍ പിറ്റ് ലൈന്‍ സംവിധാനമൊരുക്കി. കോട്ടയം വഴിയാണ് സര്‍വീസ് തുടങ്ങുക. ആലപ്പുഴ റൂട്ടില്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്നതാണ് പ്രശ്നം. തെക്കന്‍ കേരളത്തില്‍ വേഗം നിയന്തിച്ചാണ് വന്ദേഭാരത്. കേരളത്തില്‍ 75, 90, 100 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും ഓട്ടം. മംഗളുരു-ഷൊര്‍ണൂര്‍ പാത നൂറ് കി.മീ വേഗത്തില്‍ ഓടാന്‍ പര്യാപ്തമാണെന്ന് റെയില്‍വേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗോവയിലെ പനജി കണക്റ്റ് ചെയ്ത് വന്ദേഭാരത് വരുമ്പോഴായിരിക്കും കേരളത്തില്‍ കാസര്‍കോട്ടും മംഗളുരുവിലും ഈ സൗകര്യം ലഭ്യമാവുകയെന്നാണ് സൂചന.
കോയമ്പത്തൂര്‍-ചെന്നൈ പോലെ എട്ട് കോച്ചുകളുള്ള റേക്കായിരിക്കും കേരളത്തിന് അനുവദിക്കുക. ആവശ്യമെങ്കില്‍ ക്രമേണ പതിനാറായി ഉയര്‍ത്തും. രണ്ടു ലക്ഷം കോടി പാഴാക്കിയുള്ള കെ-റെയിലിന്റെ സ്ഥാനത്ത് കേരളം പണമൊന്നും മുടക്കാതെ അതിവേഗ ട്രെയിന്‍ ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് സംസ്ഥാനത്തെ യാത്രക്കാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.