യുകെയിലെ ആശുപത്രികളിൽ നടക്കുന്നത് ബലാത്സംഗങ്ങളും ലൈംഗിക അതിക്രമവും പോലീസ് സംവിധാനം നോക്കുകുത്തിയാകുമ്പോൾ

 Uk: കൂട്ടബലാത്സംഗങ്ങളും കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും അടക്കം യുകെയിലെ ആശുപത്രികളില്‍ ഡസന്‍ കണക്കിന് ലൈംഗികാതിക്രമങ്ങള്‍ ഓരോ ആഴ്ചയും നടക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് 6,500 ആക്രമണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കണക്കുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമേ കാണിക്കുന്നുള്ളുവെന്ന് വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വുമണ്‍സ് റൈറ്റ്സ് നെറ്റ്വര്‍ക്ക് സ്ഥാപക ഹീതര്‍ ബിന്നിംഗ് പറഞ്ഞു.

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പോലീസ് സേനകളില്‍ നിന്നും വിവരാവകാശ പ്രകാരം നേടിയ വിവരങ്ങളാണ് ഇവ. 'ആശുപത്രികള്‍ എല്ലാവര്‍ക്കും സുരക്ഷിതമായി അനുഭവപ്പെടേണ്ട ഇടമാണ്. രോഗികള്‍ക്കും, ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും ഇത് തോന്നണം.

 എന്നാല്‍ ഓരോ ആഴ്ചയും ബലാത്സംഗങ്ങളും, ക്രൂരമായ അക്രമങ്ങളുമാണ് ആശുപത്രികളില്‍ അരങ്ങേറുന്നത്. ആശുപത്രികള്‍ സുരക്ഷിതമായ സ്ഥലമല്ലെന്ന് ഈ കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഇത് ലൈംഗിക കുറ്റവാളികളുടെ മാര്‍ക്കറ്റാണ്. ഇത് ഭയപ്പെടുത്തുന്നതാണ്', ഹീതര്‍ ബിന്നിംഗ് ചൂണ്ടിക്കാണിച്ചു.

2019 ജനുവരി മുതല്‍ 2022 ഒക്ടോബര്‍ വരെ ചുരുങ്ങിയത് 2088 ബലാത്സംഗങ്ങളും, 4451 ലൈംഗിക അക്രമങ്ങളുമാണ് നടന്നത്. ഇത് പ്രകാരം ആഴ്ചയില്‍ 33 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് എന്‍എച്ച്എസിലാണോ, പ്രൈവറ്റ് സംവിധാനങ്ങളിലാണോ സംഭവിച്ചതെന്ന് സ്ഥിരീകരണമില്ല. എന്നാല്‍ ഏഴിലൊന്ന് സംഭവങ്ങളും ആശുപത്രി വാര്‍ഡുകളിലാണ്.

ഇതിലേറെ ഞെട്ടിപ്പിക്കുന്ന വിഷയം ഈ കുറ്റകൃത്യങ്ങളില്‍ കേവലം 4.1% കേസുകളില്‍ മാത്രമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. സിസിടിവി ഉള്ള, നിയന്ത്രണങ്ങളോടെ പ്രവേശനം നല്‍കുന്ന സ്ഥലമായിരുന്നിട്ടും ചാര്‍ജ്ജ് ചെയ്യപ്പെടുന്നത് ഇത്രയും കുറയാനുള്ള കാരണം എന്താണെന്ന് ബിന്നിംഗ് ചോദിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !