Uk:ഉടമസ്ഥര്‍ അറിയാതെ വാടകക്ക് നല്കിയ ഒരു വീട് മറ്റാര്‍ക്കെങ്കിലും വില്ക്കാന് സാധിക്കുമോ? നിലവിലെ സാഹചര്യത്തില്‍ സാധിക്കും എന്നാണ് ഉത്തരം.
2022 ജനുവരിയില്‍ ഇള്ഫോര്ഡില് മൂന്ന് ബെഡ്ഹൗസ് ഒരു ലെറ്റിങ്ങ് ഏജന്‍സി മുഖേന വാടയ്കയ്ക്ക് നല്കിയ മലയാളി ദമ്പതികള്‍ക്ക് പറ്റിയ വഞ്ചനയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.
വാടകയ്ക്ക് നല്കി വെറും രണ്ട് മാസത്തിന് ശേഷം വാടകക്കാര്‍ വാടക നല്‍കുന്നത് മുടക്കി. ഇതേ തുടര്‍ന്ന് ദമ്പതികള്‍ സെക്ഷന്‍ 8 പ്രകാരം നിയമനടപടികള്‍ തുടങ്ങി. ഈ നടപടികളുടെ കോടതി തീയതി മെയ് ആദ്യ ആഴ്ചയാണ് നടക്കുക.
അതിനിടെ 2023 ഫെബ്രുവരിയില്‍ വാടകക്കാര്‍ പ്രോപ്പര്‍ട്ടി ഏറ്റെടുക്കുകയും പൂട്ടുകള്‍ മാറ്റുകയും ചെയ്തു. ദമ്പതികള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും തന്നെ ചെയ്യാനാകില്ലെന്നും ദഅവര് അറിയിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ദമ്പതികള്‍ക്ക് അയല്ക്കാരനില് നിന്ന് ഒരു കോള്‍ ലഭിച്ചു. ഒരാള്‍ അവരുടെ വീട്ടിലെത്തിയെന്നും അവരുടെ പ്രോപ്പര്‍ട്ടി അയാള്‍ വാങ്ങിയെന്ന് അയല്‍ക്കാരോട് അവകാശപ്പെട്ടുവെന്നും അടുത്തയാഴ്ച അവിടെ നിര്‍മ്മാണ ജോലി ആരംഭിച്ചതുമാണെന്ന് അവരെ അറിയിച്ചു. സ്വത്തിന്റെ വില്‍പ്പനയെക്കുറിച്ച് യാതൊരു ഇല്ലാത്ത ദമ്പതികള്‍ക്ക് ഇത് പൂര്‍ണ്ണമായ ഞെട്ടലായിരുന്നു.
2022 ഡിസംബറില്‍ വീട് വില്‍പ്പന നടന്നുവെന്നാണ് പുതിയ ഉടമയായി രംഗത്തെത്തിയ ആളുടെ അവകാശ വാദം. താന്‍ നിയമപരമായ എല്ലാ നടപടികളും പിന്തുടര്‍ന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മലയാളി ദമ്പതികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്പോര്ട്ടുകള് എന്നിവ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകള്‍ അയാള്‍ തന്റൈ ഇടപപാടിന് സാധുതയായി കാണിക്കുകയും ചെയതു.
ഇത് വ്യാജ വില്‍പ്പനയുടെ ഒരു കേസാണെന്ന് വ്യക്തമാണ്. കാരണം സംശയാസ്പദമായ കുറ്റവാളി എങ്ങനെയെങ്കിലും ദമ്പതികളുടെ വ്യക്തിഗത വിവരങ്ങള്‍ സ്വന്തമാക്കി എന്നത് ദുരൂഹമാണ്. ഐഡന്റിറ്റി മോഷണം, വ്യാജരേഖ, ആള്‍മാറാട്ടം എന്നിവ ഉള്‍പ്പെടെ വിവിധതരം ക്രിമിനല്‍ തട്ടിപ്പാണ് ഇതെന്ന് വ്യകതമാണ്.
ഉടമസ്ഥാവകാശം നിലവില്‍ ഇപ്പോഴും അവരുടെ പേരിലാണ്. ഒരുദ്യോഗിക തിരയല്‍ പൂര്ത്തിയായിവെങ്കിലും കൈമാറാന്‍ അവര്‍ക്ക് ഇതുവരെ ഒരു അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ലാന്‍ഡ് രജിസ്ട്രി സ്ഥിരീകരിച്ചു.
കരാറുകള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടൊ എന്നും അല്ലെങ്കില്‍ വില്‍പ്പന പൂര്‍ത്തിയായി എന്ന് ചര്‍ച്ച ചെയ്യുന്ന ഒരു വിവരവും ദമ്പതികള്‍ക്ക് ഇല്ല.
ഈ ദമ്പതികള്‍ക്ക് ഇപ്പോള്‍ വീടുകളില്‍ കയറാനുള്ള നിയമോപദേശം ലഭിച്ചു. അതിനാല്‍ വഞ്ചനാപരമായ ഈ ഇടപാടിനെക്കുറിച്ച് സാധ്യമായ എല്ലാ നിമയ നടപടികളുമായി മുന്നോട്ട് പോകുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.