കോഴിക്കോട്: എലത്തൂരില്‍ വെച്ച് ട്രെയിനില്‍ തീയിട്ട അക്രമി ദല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം നേരിട്ട് കേരളത്തിലേക്കെത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചു. മറ്റൊരു കുപ്പി പെട്രോളും രണ്ട് മൊബൈൽ ഫോണുകളുമുള്ള ഒരു ബാഗ് ട്രാക്കിൽ നിന്ന് കണ്ടെടുത്തതിനാൽ പോലീസ് ഭീകരതയുടെ ആംഗിൾ തള്ളിക്കളയുന്നില്ല.
അക്രമിയുടേതെന്ന് കരുതുന്ന ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് ഏറ്റവും അവസാനമായി ഉപയോഗിച്ചത് ദല്‍ഹിയില്‍ നിന്നാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിന് ശേഷം ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ഇത് കണക്കിലെടുത്താണ് പ്രതി ആക്രമണത്തിനായി ദല്‍ഹിയില്‍ നിന്ന് നേരിട്ട് കഴിഞ്ഞ ദിവസം കേരളത്തിലെത്തുകയാണുണ്ടായതെന്ന് പോലീസ് കരുതുന്നത്.
ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ മാറ്റാരെങ്കിലും ഫോണ്‍ അക്രമിക്ക് കൈമാറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം റെയില്‍വേ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി റെയില്‍വേ പൊലീസ് യു പിയില്‍ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. കേരള പൊലീസും ഇവിടേക്ക് ഉടനെത്തും.
ഞായറാഴ്ച രാത്രി 9.50-ഓടെ ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസിന്റെ ഡി-1 കോച്ചിനുള്ളിൽ തീവണ്ടി കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് (വടക്ക്) പുറപ്പെട്ടതിന് ശേഷം അജ്ഞാതർ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പൊള്ളലേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.