ചെന്നൈ : ചെന്നൈ താംബരത്തിന് സമീപം മൂവരസമ്പേട്ടിൽ അഞ്ചുപേർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.
ഇവിടത്തെ ധർമരാജ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിനിടെയാണ് സംഭവം. ഉത്സവത്തിന്‍റെ ഭാഗമായ പല്ലക്കെഴുന്നള്ളിപ്പിന് ശേഷം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇത്. ഈ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങാണിത്. ഇതിനിടെ ആഴമുള്ള ഭാഗത്ത് രണ്ടുപേർ മുങ്ങിത്താണു.
ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുമൂന്നു പേർ കൂടി അപകടത്തിൽപ്പെടുകയായിരുന്നു. നങ്കനല്ലൂർ സ്വദേശികളായ രാഘവൻ, സൂര്യ, ഭവനേഷ്, കീഴ്ക്കട്ടളൈ സ്വദേശി യോഗേശ്വരൻ, പഴവന്താങ്കൽ സ്വദേശി രാഘവൻ എന്നിവരാണ് മരിച്ചത്.
എല്ലാവരും 22 വയസിൽ താഴെയുള്ള ചെറുപ്പക്കാരാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.