തിരുവനന്തപുരം: സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ ലൈനിനു വേണ്ടിയുളള കേന്ദ്രാനുമതിക്ക് ഇനിയും സമ്മര്‍ദം തുടർന്നു കൊണ്ടിരിക്കും.
വന്ദേഭാരത് വിഷയത്തില്‍ കരുതലോടെ പ്രതികരിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം. വന്ദേഭാരതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിച്ചതിനു ശേഷമേ പ്രതികരിക്കുവെന്നാണ് നേതൃത്വത്തിന്റെ ധാരണ. കെ റെയിലിന്റെ ബദലായിട്ടാണ് വന്ദേഭാരതിനെ ബിജെപി അവതരിപ്പിക്കുന്നത്. സിപിഐഎമ്മിനെതിരെയുളള ഒരു ആയുധമായിട്ടാണ് ബിജെപി വന്ദേഭാരതിനെ കാണുന്നത്. ഇത് കണക്കിലെടുത്താണ് ഈ പ്രചാരങ്ങളെ എങ്ങനെ നേരിടണമെന്ന് സിപിഐഎം വിലയിരുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.