എലത്തൂര്‍: പ്രതിയെക്കുറിച്ച് കൂടുതല്‍ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലും പരിശോധന നടത്തും എന്ന് പോലീസ് അറിയിച്ചു. യൂട്യൂബും സമൂഹമാധ്യമ അക്കൗണ്ടുകളും വഴി പ്രതിയിലേക്കെത്താനുള്ള സാധ്യത അന്വേഷണസംഘം പരിശോധിക്കുന്നു.
എലത്തൂരിൽ ട്രെയിനിൽ തീവച്ച സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ എഴുതിയ പേരുകളിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളാണു കണ്ടെത്താൻ ശ്രമിക്കുന്നത്.
തീവയ്പ് നടത്തിയ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ ഫോണ്‍ കണ്ടെത്തി. ഡൽഹി ഷഹീൻബാഗിലെ വിലാസത്തിലുള്ള സിം കാർഡാണിത്. ഫാറൂഖിന്റെ (23) പേരിലാണ് സിം. 2018 മാർച്ച് ഒന്നിനാണ് സിം എടുക്കാനുള്ള അപേക്ഷ നൽകിയത്. സിം ഊരി മാറ്റിയ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഫോണിൽ മുൻപ് ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ വിവരങ്ങൾ കണ്ടെത്തിയത്.
ഈ സിം കാർഡിലുള്ള 7289865663 എന്ന നമ്പർ ഏറ്റവുമൊടുവിൽ ഉപയോഗിച്ചത് മാർച്ച് 31ന് ഹരിയാനയിലായിരുന്നു. എന്നാൽ കണ്ടെത്തിയ ഫോണിൽ നിന്ന് അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അന്വേഷണ സംഘം ഡൽഹി സൈബർ പൊലീസുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വ്യാജ വിലാസം നൽകിയാണോ സിംകാർഡ് സംഘടിപ്പിച്ചതെന്നു സംശയമുണ്ട്.
ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ രേഖപ്പെടുത്തിയ ‘ഷാരൂഖ് സെയ്ഫി’സ് കാർപെന്ററി’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ ഒട്ടേറെ വിഡിയോകളുണ്ട്.
SEE CHANNEL :ഷാരൂഖ് സെയ്ഫി’സ് കാർപെന്ററി ഈ വിഡിയോകളിൽ ‘മേഡ് എ ക്രോക്കറി അലമാര’ എന്ന തലക്കെട്ടോടുകൂടിയ ഒരു വിഡിയോ കഴിഞ്ഞ ഒക്ടോബർ 22ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. WATCH " മേഡ് എ ക്രോക്കറി അലമാര,"
വിഡിയോയിൽ പറയുന്ന അതേ അളവിലുള്ള അലമാരയുടെ രേഖാചിത്രവും അളവുകളും ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം മൊഴി നൽകിയ പ്രധാന സാക്ഷിയെ പൊലീസ് ഈ വിഡിയോ കാണിച്ചിരുന്നു. വിഡിയോയിലുള്ള യുവാവായിരിക്കാം ട്രെയിനിൽ കണ്ടതെന്ന സംശയം ഇയാൾ പൊലീസിനോടു പങ്കുവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.