കെ.എം.മാണി കർഷകരുടെയും, പാവപ്പെട്ടവരുടെയും ഉറ്റമിത്രം : പി ജെ ജോസഫ്

പാലാ: കെ എം മാണി കർഷകരുടെയും പാവപ്പെട്ടവരുടെയും ഉറ്റ മിത്രം ആയിരുന്നു എന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുസ്മരിച്ചു.

കേരളാ കോൺഗ്രസ് അധികാരത്തിലിരുന്ന കാലഘട്ടങ്ങളിൽ കർഷകരെയും , പാവപ്പെട്ടവരെയും കൈപിടിച്ച് താങ്ങി നടത്തിയ കർഷക നേതാവായിരുന്നു കെഎം മാണിയെന്നും പിജെ ജോസഫ് പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ കെ.എം.മാണി തുടക്കം കുറിച്ച റബർ വില സ്ഥിരതഫണ്ടും , കാരുണ്യ ചികിത്സ സഹായ പദ്ധതിയും , അട്ടി മറിച്ചുകൊണ്ട് കേരളം ഭരിക്കുന്ന പിണറായി സർക്കാർ പാവപ്പെട്ടവരെ വഞ്ചിച്ച് കെ എം മാണിയുടെ ഓർമകളെ തമസ്കരിച്ചിരിക്കുകയാണെന്നും അദ്ധേഹം കുറ്റപ്പെടുത്തി. 

കെഎം മാണിയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പാലാ കത്തീട്രൽ പള്ളിയിൽ കെ.എം.മാണിയുടെ കബറടത്തിങ്കൽ പുഷ്പ ചക്രം സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം,ജോൺ.കെ.മാത്യൂസ് ജോസഫ് എം.പുതുശ്ശേരി, ഡോ. ഗ്രേസമ്മ മാത്യു, സജിമഞ്ഞക്കടമ്പിൽ, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, എം.പി.ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, ജയ്സൺ ജോസഫ്, എ.കെ.ജോസഫ്, തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, എം.മോനിച്ചൻ, മൈക്കിൾ പുല്ലുമാക്കൽ, ശശിധരൻ നായർ ശരണ്യ,ജേക്കബ് കുര്യാക്കോസ്, അജിത് മുതിരമല,ചെറിയാൻ ചാക്കോ, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം, തങ്കച്ചൻ മണ്ണൂശ്ശേരി, ജോബി കുറ്റിക്കാട്ട്, ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, ക്ലമന്റ് ഇമ്മാനുവേൽ,നിധിൻ.സി വടക്കൻ,ബിജു വറവുങ്കൽ, ജോൺ ജോസഫ്, ബിനോയി മുണ്ടപ്ലാമറ്റം, ജിമ്മി വാഴംപ്പാക്കൻ,സന്തോഷ് മുക്കിലിക്കാട്ട്, സജി ഓലിക്കരാ,മെൽബിൻ പറമുണ്ട, ടോം ജോസഫ്, ജോബി തീക്കുഴി വേലിൽ, ജിമ്മി വാഴംപ്ലാക്കൽ എന്നിവർ സംബന്ധിച്ചു.

ജോയി ഏബ്രഹാം EX.MP

സെക്രട്ടറി ജനറൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !