ഓശാനനാൾ സ്റ്റോക്ക് ഓണ്‍-ട്രെന്റ് നഗരം പാരമ്പര്യ തനിമയുണർത്തി ചട്ടയും മുണ്ടും കസവുള്ള കവണിയും വെള്ളമുണ്ടും ഷർട്ടും ധരിച്ച നസ്രാണികള്‍ കയ്യടക്കി.
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനപ്പെരുന്നാള്‍ ആഘോച്ചപ്പോൾ ഓണ്‍-ട്രെന്റ് നഗരം പാരമ്പര്യ തനിമയുണർത്തി ചട്ടയും മുണ്ടും കസവുള്ള കവണിയും വെള്ളമുണ്ടും ഷർട്ടും ധരിച്ച നസ്രാണികള്‍ കയ്യടക്കി. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായിരുന്നു ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.
ചട്ടയും മുണ്ടും കസവുള്ള കവണിയും ധരിച്ച് യുവതികള്‍, കൊന്തയും വെന്തിങ്ങയും കഴുത്തിലഞ്ഞ് കുഞ്ഞുങ്ങള്‍വെള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞ അച്ചായന്മാര്‍ ഇങ്ങനെ പാരമ്പര്യ തനിമയിലാണ് ഇംഗ്ലണ്ടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോക്ക് -ഓണ്‍-ട്രെന്റ് നഗരം ഓശാന ഞായറാഴ്ച ആഘോഷിച്ചത്. ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ഏറ്റവും വലിയ മിഷനുകളില്‍ ഒന്നാണ് സ്റ്റോക്കിലെ നിത്യാസഹായ മാതാ മിഷന്‍. പാലാ രൂപതഅംഗമായ മിഷന്റെ വികാരി. ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്തത്തിൽ ആണ് പാരമ്പര്യ തനിമയില്‍ ഓശാന ഞായര്‍ കൊണ്ടാടിയത്
തെങ്ങിന്‍ കുരുത്തോലകളും കയ്യിലേന്തി പോകുന്ന നസ്രാണികളാല്‍ കേരള സുറിയാനി കത്തോലിക്കരുടെ തനതായ പാരമ്പര്യവേഷത്തില്‍ സീറോമലബാർ വിശ്വാസികൾ എത്തിയത് ആരെയും മനസ്സ് കുളിർപ്പിക്കുന്ന രംഗമായിരുന്നു. സീറോമലബാര്‍ നസ്രാണികളുടെ യഹൂദ പൈതൃകമായ ചട്ടയും, മുണ്ടും, നേരിതും അന്യം നിന്ന് പോയെങ്കിലും വിദേശ മലയാളികൾ തങ്ങളുടെ ഒത്തൊരുമ വേഷത്തിലും സംസ്കാരത്തിലും പ്രതിഫലിപ്പിക്കുന്നു.
കേരള നസ്രാണിമാരുടെ വിശ്വാസ തനിമയും, പാരമ്പര്യവും, സംസ്‌കാരവുമൊന്നും വിദേശ മലയാളി മറന്നിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു യു.കെയില്‍ ആവേശത്തോടെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് മലയാളം ശുശ്രൂഷകളില്‍ പങ്കെടുത്തത്.
സമാധാന പാലകനായ ക്രിസ്തുദേവൻ രാജാവായി ജറുസലേമിലേക്ക് എഴുന്നള്ളിയതിന്റെ ഓര്‍മ്മ അനുസ്മരിക്കുന്ന വേളയിൽ ചട്ടയും മുണ്ടും കസവുള്ള കവണിയും ധരിച്ച് യുവതികളും കൊന്തയും വെന്തിങ്ങയും കഴുത്തിലഞ്ഞ് കുഞ്ഞുങ്ങളും വെള്ളമുണ്ടും ഷര്‍ട്ടുമണിഞ്ഞ അച്ചായന്മാരും എത്തിയത് പ്രദേശവാസികളും കൗതുകം ഉണർത്തി. തദ്ദേശീയരായ ഇംഗ്‌ളീഷുകാര്‍ കൗതുകത്തോടെയും ആദരവോടെയുമാണ് നസ്രാണി വേഷധാരികളെ നോക്കികണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.