പത്താംനൂറ്റാണ്ടിലെ ചോളരാജവംശത്തിന്റെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍. കൽക്കി കൃഷ്ണമൂർത്തി തമിഴ് ഭാഷയിൽ എഴുതിയ ഒരു ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. കല്‍ക്കി കൃഷ്ണമൂര്‍ത്തിരചിച്ച ആ ചരിത്ര നോവലിന് 2400 പേജുകള്‍ ആണുള്ളത്. ഏകദേശം മൂന്ന് വര്‍ഷവും ആറ് മാസവും കൊണ്ടാണ് കല്‍ക്കി കൃഷ്ണമൂര്‍ത്തി ഈ നോവല്‍ പൂര്‍ത്തിയാക്കിയത്. കല്‍ക്കി രചിച്ച അഞ്ചുഭാഗങ്ങളുള്ള ചരിത്രാഖ്യായികയാണ് ഇപ്പോള്‍ സിനിമയായത്.
തമിഴ് സാഹിത്യ ചരിത്രത്തിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ നോവലായി ഈ നോവൽ കണക്കാക്കപ്പെടുന്നു. കൽക്കിയിൽ ആഴ്‌ചതോറും പ്രസിദ്ധീകരിച്ച ഈ പരമ്പര മാഗസിന്റെ സർക്കുലേഷൻ വർദ്ധിപ്പിച്ച് 71,366 കോപ്പികളിലെത്തിച്ചു. ആധുനികകാലത്തും ഈ പുസ്തകം ഏറെ പ്രശംസിക്കപ്പെടുന്നു. എല്ലാ തലമുറകളിലുമുള്ള ആളുകൾക്കിടയിലും ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ഈ നോവലിന് സാധിച്ചു. 10-ആം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ കുതന്ത്രങ്ങളുടെയും അധികാര പോരാട്ടങ്ങളുടെയും ചിത്രീകരണം, ഇഴയടുപ്പമുള്ള ഇതിവൃത്തം, ഉജ്ജ്വലമായ ആഖ്യാനം, സംഭാഷണത്തിലെ വിവേകം, എന്നിവയ്ക്ക് പൊന്നിയിൻ സെൽവൻ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
സംവിധായകൻ മണിരത്‌നം സംവിധാനം ചെയ്ത ചലച്ചിത്രാവിഷ്‌കാരത്തിന്റെ ആദ്യ ഭാഗം, പൊന്നിയിൻ സെൽവൻ: 1, 2022 സെപ്റ്റംബർ 30-ന് പുറത്തിറങ്ങി. ചരിത്രം കുറിക്കുന്നവരും ചരിത്രം തേടി പോകുന്നവരും നിരവധിയുണ്ട്. അവര്‍ക്ക് വേണ്ടി… യഥാര്‍ത്ഥ പൊന്നിയന്‍ സെല്‍വനെ നാം അറിയേണ്ടതുണ്ട്….
1000 വര്‍ഷം മുന്‍പ്.. ചോളന്മാരും പാണ്ഡ്യന്‍മാരും തമിഴ്മണ്ണ് ഭരിച്ചിരുന്ന കാലം….ചോളജാവ് ഗന്ധരാദിത്യന്റെ മരണസമയത്ത് മകന്‍ മധുരാന്ദകന് ഒരു വയസ്സു മാത്രം പ്രായമുള്ളതിനാല്‍ സഹോദരന്‍ അരിഞ്ജയ ചോളന്‍ രാജാവായി. അരിഞ്ജയ ചോളന് ശേഷം സുന്ദരചോളനും. സുന്ദരചോളന് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. ആദിത്യ കരികാലനും കുന്ദവിയും അരുള്‍മൊഴിവണ്ണനും….അരുള്‍മൊഴിവണ്ണന്റെ മറ്റൊരു പേരായിരുന്നു പൊന്നിയിന്‍ സെല്‍വന്‍…പൊന്നി എന്നാല്‍ കാവേരി നദി… പൊന്നിയുടെ മകനാണ് പൊന്നിയന്‍ സെല്‍വന്‍ എന്നാണ് പറയപ്പെടുന്നത്. ഇതേ അരുള്‍മൊഴിവണ്ണനാണ് പില്‍ക്കാലത്ത് രാജ രാജ ചോളനായതും… ആ രാജരാജ ചോളന്റെ.. ആദ്യകാലത്തെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍… ഇന്ത്യയിലെ തമിഴ് ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്നു രാജ രാജ ചോളന്‍ .എ.ഡി. 985-നും 1014-നും ഇടയിലായിരുന്നു ഇദ്ദേഹത്തിന്റെ ഭരണം.
സുന്ദരചോളന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മകന്‍ ആദിത്യ കരിങ്കാലനെയാണ് ചോളസിംഹാസനത്തിനു അവകാശിയാക്കിയത്. എന്നാല്‍ 969 അഉ യില്‍ ആദിത്യ കരിങ്കാലന്‍ വധിക്കപ്പെട്ടത്തോടെയാണ്… സുന്ദര ചോളന്റെ രണ്ടാമത്തെ മകന്‍ അരുള്‍മൊഴിവണ്ണന്‍ ചോള വംശത്തിലെ ഏറ്റവും ശക്തനായ രാജാവ് ആയി മാറിയത്. ദക്ഷിണേന്ത്യയിലെ പല ചെറു രാജ്യങ്ങളെയും കീഴടക്കുന്നതുവഴി ഇദ്ദേഹം ചോളസാമ്രാജ്യത്തെ തെക്ക് ശ്രീലങ്ക വരെയും വടക്കുകിഴക്ക് കലിംഗം വരെയും വ്യാപിപ്പിച്ചു. വടക്ക് ചാലൂക്യന്മാരുമായും തെക്ക് പാണ്ഡ്യന്മാരുമായും ഇദ്ദേഹം ധാരാളം യുദ്ധങ്ങളിലേര്‍പ്പെടുകയുണ്ടായി. വെങ്കൈ പിടിച്ചടക്കിക്കൊണ്ട് രാജരാജന്‍ പില്‍ക്കാല ചോളസാമ്രാജ്യത്തിന്റെ അടിത്തറ സ്ഥാപിച്ചു. ശ്രീലങ്ക കീഴടക്കിയ ഇദ്ദേഹം ഇവിടെ ഒരു നൂറ്റാണ്ടുനീണ്ടുനിന്ന ചോളഭരണത്തിന് അടിത്തറയിട്ടു. പിന്നീട് രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ തിരുവലങ്ങാട് ഫലകള്‍ അനുസരിച്ച് കിരീടാവകാശത്തെ കുറിച്ച് തര്‍ക്കമുണ്ടായിരുന്നതായും സൂചനയുണ്ട്. പില്‍ക്കാലത്ത് രാജരാജന്‍ ഒന്നാമന്‍ എന്ന പേരു സ്വീകരിച്ച അരുള്‍മൊഴിവണ്ണന്‍ തന്റെ പിതാവിന്റെ സഹോദരപുത്രനായ മധുരാന്ദകനു വേണ്ടി മാറിനില്‍ക്കാന്‍ തീരുമാനിച്ചു.
അരുള്‍ മൊഴിയെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളും പിന്നീട് രാജാധികാരം ആര്‍ക്ക് കൊടുക്കണമെന്ന ബഹളങ്ങളൊക്കെയാണ് കല്‍ക്കിയുടെ നോവലില്‍ പ്രതിപാദിക്കുന്നത്. ഉത്തിരമേരൂര്‍ ലിഖിതത്തില്‍ ചോഴന്മാര്‍ പിന്തുടര്‍ന്നിരുന്നു എന്ന് പരാമര്‍ശിച്ചിരിക്കുന്നതുപോലുള്ള ജനാധിപത്യ സംവിധാനത്തിലൂടെയാണ് രാജരാജന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.പല്ലവ രാജ്യാവകാശംശ്രീ നന്ദി വര്‍മ്മന്‍ രണ്ടാമന് ലഭിച്ചതാണ് ഈ പ്രക്രീയയ്ക്ക് മറ്റൊരുദാഹരണം. രാജാവ് ചോഴ സാമ്രാജ്യത്തിന്റെ സൈനികലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള വിഭവങ്ങള്‍ സമാഹരിക്കുന്നതിനായി ഈ വാഗ്ദാനം നിരസിച്ചിരിക്കാന്‍ നല്ല സാദ്ധ്യതയുമുണ്ട്. രാജരാജന്റെ ഭരണത്തിന്റെ ഓര്‍മയ്ക്കായി തഞ്ചാവൂര്‍ നിര്‍മ്മിക്കപ്പെട്ട ശിവക്ഷേത്രമാണ് ബ്രിഹദീശ്വരക്ഷേത്രം. 2010-ല്‍ ക്ഷേത്രം നിര്‍മിച്ച് 1000 വര്‍ഷം പൂര്‍ത്തിയായി. ക്ഷേത്രം ഇപ്പൊള്‍ യുനെസ്‌കോ ലോക പൈതൃക സ്ഥാനമായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം 275-ആം ദിവസമാണ് ക്ഷേത്രത്തിന്റെ പണി അവസാനിച്ചത് എന്ന് പറയപ്പെടുന്നു.
പൊന്നിയന്‍ സെല്‍വനുമായി അടുത്തവരും അകന്നവരും, ശത്രുക്കളും മിത്രങ്ങളും, പ്രജകളും പരിവാരങ്ങളുമായി കഥാപാത്രങ്ങള്‍ ഇനിയും ഒരുപാടുണ്ട്. ഇത്രയും സംഭവബഹുലമായ കാര്യങ്ങളൊക്കെ ഉള്‍കൊള്ളിച്ച് 1958ല്‍ എം.ജി.ആര്‍ പൊന്നിയിന്‍ ശെല്‍വനെ ആസ്പദമാക്കി ചലച്ചിത്രം നിര്‍മ്മിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ചലച്ചിത്രത്തിന്റെ നിര്‍മ്മാണം അദ്ദേഹം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിനും പ്രയത്‌നത്തിനും ഒടുവിലാണ് പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമ പിറന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.