മെൽബൺ : ശ്രീ. അജി പുനലൂർ ഓസ്ട്രേലിയയില്‍ നിര്യാതനായി. ഫ്രാങ്ക്‌സ്റ്റൺ സ്വദേശിയും, മെൽബണിലെയും, കേരളത്തിലെയും സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ സുപരിചിത വ്യക്തി മുദ്ര പതിപ്പിച്ച പുനലൂർ സ്വദേശി അജി പുനലൂർ , ബുധനാഴ്ച വൈകീട്ടോടെ ആണ് നിര്യാതനായത്.
കുറച്ച് ദിവസങ്ങൾക്കു മുൻപ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ, തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളെ നിഷ്ഫലമാക്കികൊണ്ടാണ്, അദ്ദേഹ ത്തിന്റെ മരണം.
മെൽബണിലെ വിവിധ മലയാളി സംഘടനകളുടെ നെടുനായകത്വം വഹിച്ചും, ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടും മെൽബൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന അജി പുനലൂർ, നല്ലയൊരു മിമിക്രി ആർട്ടിസ്റ്റും കൂടി ആയിരുന്നു.
എല്ലാവരോടും സൗമ്യമായും, സൗഹാർദ്ദപരമായും പെരുമാറിയിരുന്ന അദ്ദേഹം, മെൽബണിലെ കലാ/കായിക രംഗത്തും ഒട്ടേറെ പരിപാടികൾക്ക് സംഘാടനാപാടവം തെളിയിച്ച് യുവാക്കൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ട്.
ഭാര്യ: ജീന, രണ്ട് മക്കൾ.
മെൽബണിലെ പൊതുദർശനത്തിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ബന്ധു മിത്രാദികൾ അറിയിച്ചു. മരണാനന്തരം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം, നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കി വച്ചിരുന്നതിൻ പ്രകാരം, അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുവാൻ അധികൃതർ നടപടികൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതീക ശരീരം, ഓസ്ട്രേലിയയിലെ നിയമക്രമങ്ങൾ പൂർത്തിയാക്കി കേരളത്തിലേക്ക് കൊണ്ട് പോകുമെന്നാണ് അറിയാൻ കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.