തൃശൂര്‍: പാത്രമംഗലം സ്വദേശിയായ രാജേഷിന് വീട്ടിലെ ഒരു അത്യാവശ്യ കാര്യത്തിനായി കുറച്ച് പണം ആവശ്യമായിവന്നു. വീട്ടിലുള്ള ആഭരണങ്ങളെല്ലാം എടുത്ത് ഒരു പേഴ്സിലാക്കി പണയം വയ്ക്കാനായി രാജേഷ് കാലത്തുതന്നെ പുറപ്പെടുതയും ചെയ്തു. പോകും വഴി പേഴ്സ് വീണുപേയ വിവരം രാജേഷ് അറിഞ്ഞില്ല. പിന്നീട് ആഭരണം നഷ്ടപെട്ടു എന്നറിഞ്ഞപ്പോൾ പലയിടത്തും തെരഞ്ഞു നടന്നെങ്കിലും കിട്ടിയില്ല അവസാനം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഏറെ വിഷമിച്ചാണ് രാജേഷ് വീട്ടിലേക്ക് തിരിക്കാനിരുന്നത്. വിഷമിക്കേണ്ട എത്രയും വേഗം തിരിച്ചുകിട്ടും ഏല്ലായിടത്തും അന്വേഷണം നടത്താം എന്നുപറഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ രാജേഷിനെ ആശ്വസിപ്പിച്ചാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്.
കുറുമാൽ പള്ളിയുടെ മുൻപിൽ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ തോപ്പിൽ വീട്ടിൽ പ്രബിൻ കാലത്ത് കൈപറമ്പിലേക്കുള്ള ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി റോഡരികെ ഒരു പേഴ്സ് കിടക്കുന്നത് കണ്ടു. പേഴ്സ് തുറന്ന നിലയിലായിരുന്നു കിടന്നിരുന്നത് കുറച്ച് ആഭരണങ്ങൾ പുറത്തേക്ക് വീണുകിടക്കുന്നുണ്ട്. പ്രബിൻ ഓട്ടോറിക്ഷ നിറുത്തി പേഴ്സെടുത്ത് പരിശോധിച്ചു. നിറയെ ആഭരണങ്ങളാണ് ആഭരണങ്ങളെല്ലാം സ്വർണ്ണാഭാരണങ്ങളാണെന്നു മനസ്സിലാക്കിയ പ്രബിൻ സ്വർണ്ണാഭരണങ്ങൾ എരുമപ്പെട്ടി സ്റ്റേഷനിൽ ഏല്പിച്ചു. പ്രബിനോട് അല്പസമയം നിൽക്കാനും പ്രബിൻ തന്നെ രാജേഷിന് ഇത് കൈമാറണമെന്നും സബ് ഇൻസ്പെക്ടർ ആവശ്യപെട്ടപ്പോൾ പ്രബിന് ഏറെ സന്തോഷം തോന്നി. ഉടൻതന്നെ രാജേഷിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു.
സ്റ്റേഷനിലെത്തിയ രാജേഷിനോട് സംഭവമെല്ലാം പറഞ്ഞപ്പോൾ രാജേഷ് തൻെറ നഷ്ടപെട്ട ആഭരണങ്ങൾ കണ്ട് പ്രബിനെ ചേർത്ത് പിടിച്ചു. സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു. സബ് ഇൻസ്പെക്ടർ അനുരാജിൻെറ സാന്നിദ്ധ്യത്തിൽ നഷ്ടപെട്ട ആഭരണങ്ങൾ പ്രബിൻ രാജേഷിന് കൈമാറിയപ്പോൾ രാജേഷ് ഏറെ സുന്തുഷ്ടനായിരുന്നു. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരെല്ലാം പ്രബിനിൻെറ സത്പ്രവൃത്തിയെ അഭിനന്ദിച്ചു. സത്പ്രവൃത്തിയിലൂടെ ഉദാത്തമാതൃകയായ പ്രബിന് അഭിനന്ദനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.