അമ്മയെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ മകൾ അറസ്റ്റിൽ. അമ്മ മകളോട് നിരന്തരം അവളുടെ കാമുകനെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നതാണ് കൊലയ്‍ക്ക് കാരണമായിത്തീർന്നത് എന്നാണ് കരുതുന്നത്. അനസ്താസിയ മിലോസ്കയ എന്ന 38 -കാരിയാണ് കൊല്ലപ്പെട്ടത്.
അനസ്താസിയ 14 -കാരിയായ മകൾക്കും മകളുടെ കാമുകനും ഒപ്പം താമസിക്കുന്ന അവളുടെ അതേ അപാർട്‍മെന്റിലാണ് കൊല്ലപ്പെട്ടത്. അമ്മയെ കൊല്ലാൻ മകളും കാമുകനും ചേർന്ന് വാടക കൊലയാളികളെ ഏർപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തിയതും രണ്ട് കൗമാരക്കാരാണ്. അപാർട്മെന്റിൽ വച്ച് ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക്കിലും മെത്തയിലും പൊതിഞ്ഞ് മോസ്‌കോയുടെ കിഴക്ക് ബാലശിഖ മേഖലയിൽ മാലിന്യക്കൂമ്പാരത്തിൽ തള്ളുകയായിരുന്നു.
അമ്മ മകളോട് നിരന്തരം അവളുടെ കാമുകനെ ഉപേക്ഷിക്കാൻ പറയാറുണ്ടായിരുന്നു. മകളിൽ കാമുകൻ മോശമായ സ്വാധീനം ചെലുത്തുന്നു എന്ന് മനസിലാക്കിയായിരുന്നു അമ്മ മകളോട് ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് തയ്യാറാവാതിരുന്ന മകൾ കൗമാരക്കാരായ രണ്ടുപേരെ അമ്മയെ കൊല്ലാൻ വേണ്ടി ഏർപ്പാടാക്കുകയായിരുന്നു.
ഏകദേശം നാല് ലക്ഷത്തോളം രൂപ കൊടുത്താണ് മകളും കാമുകനും കൂടി അമ്മയെ കൊല്ലാൻ ആളുകളെ ഏർപ്പാടാക്കിയത് എന്ന് റഷ്യൻ അധികൃതർ പറയുന്നു. പുറത്ത് പോയ അമ്മ തിരികെ വരുന്നത് വരെ വാടക കൊലയാളികളെ മകൾ അപാർട്മെന്റിൽ നിർത്തി. അനസ്താസിയ തിരികെ എത്തിയ ഉടനെ അവർ അവളെ അക്രമിക്കുകയായിരുന്നു. പിന്നീട്, മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച് വാടക കൊലയാളികൾ മടങ്ങി. രണ്ട് ദിവസം മകളും കാമുകനും അതേ അപാർട്മെന്റിൽ തന്നെ കഴിഞ്ഞു. രണ്ട് ദിവസത്തിന് ശേഷം വാടക കൊലയാളികൾ തിരികെ വന്ന് മൃതദേഹം കൊണ്ടുപോയി തള്ളുകയായിരുന്നു. സിംഗിൾ മദറായ അനസ്താസിയ മകളെ സ്നേഹിക്കുകയും നന്നായി നോക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് എന്ന് മാധ്യമങ്ങൾ പറയുന്നു. പെൺകുട്ടിയുടെ അമ്മ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്നിട്ടും അവൾ നിരന്തരം അമ്മയെ വെറുക്കുന്നതിനെ കുറിച്ച് പറയുമായിരുന്നു എന്ന് പെൺകുട്ടിയുടെ സുഹൃത്ത് പറഞ്ഞു. കാമുകന്റെ സ്വാധീനത്തിലാവാം പെൺകുട്ടി ഇത് ചെയ്തത് എന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞതായും ദ മിറർ എഴുതുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മുതിർന്ന പ്രതികളെ താമസിപ്പിക്കുന്ന ഇടത്ത് തന്നെയാണ് പെൺകുട്ടിയേയും സഹായികളേയും താമസിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.