കൂരോപ്പട: കൂരോപ്പടക്കാർ ഇനി വ്യായാമം പരിശീലിച്ച് ആരോഗ്യം സംരക്ഷിക്കും. എല്ലാവർക്കും ആരോഗ്യം എന്ന പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ അങ്കണത്തിലാണ് പൊതുജനങ്ങൾക്ക് വേണ്ടി ഓപ്പൺ ജിം സ്ഥാപിച്ചത്.
ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ,
ഡോ. അജയ് മോഹൻ, ഡോ. കെ.എ മനോജ്, ഡോ. പ്രീതാ എസ്.വൈ, ഡോ. ജോർജീനാ സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, സോജി ജോസഫ്, സന്ധ്യാ ജി നായർ, മഞ്ജു കൃഷ്ണകുമാർ, രാജി നിതീഷ് മോൻ, ദീപ്തി ദിലീപ്, റ്റി.ജി മോഹനൻ, പി.എസ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തന സമയത്ത് വ്യായാമത്തിൽ ഏർപ്പെടുന്നതിന് പൊതുജനങ്ങൾക്ക് അവസരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.