ഭർതൃവീടാക്രമിച്ച് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയി

ആലപ്പുഴ: ഹരിപ്പാട്, കർണാടക സ്വദേശിനിയായ യുവതിയെ ബന്ധുക്കൾ പുലർച്ചെ ഭർതൃവീട്‌ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി. 

കാർത്തികപ്പള്ളി പഞ്ചായത്ത്‌ 12–-ാം വാർഡിൽ അഖിൽ ഭവനത്തിൽ അനിൽകുമാറിന്റെ മകൻ അഖിൽ(22) വിവാഹം കഴിച്ച ന്യൂ ഹൊറൈസൺ കോളേജ്‌ വിദ്യാർഥിനി ബംഗളൂരു കസ്‌തൂരി നഗർ പി കൃഷ്‌ണയുടെ മകൾ വിദ്യശ്രീ (18)യെയാണ്‌ ബന്ധുക്കളെത്തി വീട് ചവിട്ടിത്തുറന്ന്‌ ബലംപ്രയോഗിച്ച്‌ പിടിച്ചുകൊണ്ടുപോയത്‌. തടയാൻ ശ്രമിച്ച അഖിൽ, അച്ഛൻ അനിൽകുമാർ(45), അമ്മ ബിന്ദു (40), ബിന്ദുവിന്റെ അമ്മ കൊച്ചുകുഞ്ഞ്‌ (65) എന്നിവർക്ക് മർദ്ദനമേറ്റു. ഇവർ ഹരിപ്പാട് താലൂക്ക്‌ ആശുപത്രിയിൽ ചികിത്സതേടി. തൃക്കുന്നപ്പുഴ പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു.

സമൂഹ മാധ്യമത്തിലൂടെയാണ്‌ അഖിൽ പ്ലസ് ടു വിദ്യാർഥിനിയെ പരിചയപ്പെട്ടത്‌. പെൺകുട്ടി മാർച്ച്‌ 29ന്‌ അഖിലിനൊപ്പം മഹാദേവികാട്‌ എത്തി. 30ന്‌ നാട്ടിലെ ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. വിവരമറിഞ്ഞ്‌ പെൺകുട്ടിയുടെ ബന്ധുക്കൾ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയശേഷം പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടു. പെൺകുട്ടിയുടെ ബന്ധുക്കളും അഖിലിന്റെ വീട്ടിലെത്തിയശേഷമാണ്‌ മടങ്ങിയത്‌. ഇതിനുശേഷമാണ്‌ തട്ടിക്കൊണ്ടുപോകൽ.

ചെങ്കോട്ടവഴി തമിഴ്നാട്ടിലൂടെയാണ് സംഘം ബംഗളൂരുവിലേക്ക് പോയതെന്ന്‌ തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. ശനി പുലർച്ചെ അഞ്ചരയോടെ മൂന്നു വാഹനങ്ങളിൽ മാരകായുധങ്ങളുമായെത്തിയവരാണ് ആക്രമണം നടത്തിയത്‌.  അടുക്കള വാതിൽ ചവിട്ടിത്തുറന്ന്‌ അകത്തുകയറിയ സംഘം പെൺകുട്ടിയെ ബലമായി പിടിച്ചിറക്കി. തടയാൻശ്രമിച്ചവരെ ആക്രമിച്ച്‌ മാരകായുധംകാട്ടി വധഭീഷണി മുഴക്കി പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. 

തൃക്കുന്നപ്പുഴ എസ്ഐ രതീഷ് ബാബു, സിപിഒമാരായ ശ്യാം, വിഷ്ണു, വൈശാഖ്, ആതിര എന്നിവരടങ്ങുന്ന പൊലീസ് സംഘം ബംഗളുരുവിലേക്ക്‌ പോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !