"കരയിൽ മാത്രല്ല കടലിലും ഞങ്ങളുണ്ട് ... 🚤🥰"ഓൺലൈൻ വൈറൽ വീഡിയോയുമായി കേരളാപോലീസ് .
തീരദേശ സുരക്ഷക്കായി കോസ്റ്റൽ പോലീസ്: 596 കിലോ മീറ്റർ നീണ്ട ഒരു കടൽത്തീരമാണ് കേരളത്തിനുള്ളത്. കടൽത്തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള ഈ പ്രദേശത്തെ സുരക്ഷ ഉറപ്പാക്കൽ, ക്രിമിനൽ പ്രവർത്തനങ്ങൾ തടയൽ, അവ സംബന്ധിച്ചുള്ള കേസുകൾ കൈകാര്യം ചെയ്യൽ എന്നിവയാണ് തീരദേശ പോലീസിന്റെ മുഖ്യചുമതല.
2009 ൽ നീണ്ടകരയിലാണ് കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്.കേരളത്തിൽ നിലവിൽ 18 തീരദേശ പോലീസ് സ്റ്റേഷനുകളാണുള്ളത്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ,മത്സ്യത്തൊഴിലാളി സംഘടനകൾ തുടങ്ങിയവരുടെ പ്രാധിനിധ്യത്തോടുകൂടി തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കടലോര ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളി യുവജനങ്ങളിൽ നിന്ന് തീരദേശ പോലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽ വാർഡന്മാരെയും നിയമിച്ചിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.