നയന സൂര്യന്റെ മരണം ആത്മഹത്യയൊ കൊലപാതകമോ എന്ന അന്തിമ നിഗമനത്തിൽ എത്താതെ അന്വേഷണം സംഘം

തിരുവനന്തപുരം:നയനസൂര്യന്റെ മരണകാരണം ശരീരത്തില്‍ കണ്ട പരുക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷനാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കേസില്‍ നിര്‍ണായകമായ അവലോകന റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ കൈമാറും. നയന സൂര്യന്റെ മരണം ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നത് പരിശോധിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയത്.

മയോ കാര്‍ഡിയല്‍ ഇന്‍ഫാക്ഷനാണ് മരണകാരണമെന്ന പ്രാഥമിക വിലയിരുത്തലിലാണ് മെഡിക്കല്‍ ബോര്‍ഡെത്തിയത്. മരണം സംഭവിച്ചത് പെട്ടെന്നല്ലെന്നും നിഗമനമുണ്ട്. രണ്ട് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് വിലയിരുത്തല്‍. മയോകാര്‍ഡിയല്‍ ഇന്‍ഫക്ഷനില്‍ അങ്ങനെ സംഭവിക്കാറുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നു.

മരണകാരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോയുള്ള അന്തിമ നിഗമനത്തില്‍ എത്തിയില്ല. രേഖകള്‍ പരിശോധിച്ച് ഇരുപത് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ ബോര്‍ഡ് അവലോകന റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. കൊലപാതകമാണ് എന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.

നയനയുടെ മുറിയില്‍ ആരും കടന്നിട്ടില്ലെന്നാണ് നിഗമനം. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതായും വിലയിരുത്തലുണ്ട്. നയനയ്ക്ക് ഒട്ടേറെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും, ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം നയന ഒറ്റപ്പെടല്‍ അനുഭവിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !