ചിറയിൻകീഴ്: വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. കിഴുവിലം പറയത്തുകോണം മാമംനടയ്ക്ക് സമീപം മേലെ കൊച്ചുവിള വീട്ടിൽ ഉണ്ണി എന്ന ശ്രീകാന്ത്(35) ആണ് അറസ്റ്റിലായത്. 2019 മുതൽ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴായി 20 പവൻ സ്വർണവും ഇയാൾ യുവതിയിൽ നിന്നും കൈക്കലാക്കിയിരുന്നു.
2019ലാണ് ഇയാൾ യുവതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി. ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ ഫോട്ടോകൾ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്.
കൂടാതെ യുവതിയിൽ നിന്ന് പലപ്പോഴായി 20 പവൻ വാങ്ങി പണയം വച്ചു. പിന്നീട് വീട്ടമ്മ തന്നെ ഈ പണയ സ്വർണ്ണം തിരികെ എടുത്തെങ്കിലും പ്രതി വീണ്ടും ഇന്റർനെറ്റ് വഴി യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും , ഭർത്താവിന് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ എസ്.പിഡി. ശിൽപ്പയുടെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡി വൈ.എസ്.പി റ്റി.ജയകുമാറിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ ജി. ബി. മുകേഷ്, എസ്.ഐ അനൂപ് എം. എൽ, എസ്.ഐ മനോഹർ, സി.പി.ഒമാരായ ബിനു, അഹമ്മദ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.