ചെന്നൈ: തമിഴ്നാട്ടിലെ പൂനമല്ലിയിലെ നസറത്ത്പേട്ടയില്‍ ഭാരതീയ ജനതാ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന പട്ടികജാതി വിഭാഗം പ്രവര്‍ത്തകനുമായ ശങ്കറിനെ അജ്ഞാതര്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി വളര്‍പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിജിടി ശങ്കര്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.
ചില അജ്ഞാതരായ അക്രമികള്‍ ഇയാളുടെ വാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിന് നേരെ ബോംബ് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച ശങ്കറിനെ അക്രമികള്‍ വളഞ്ഞിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ശങ്കറിന്റെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ അപലപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ, ഡിഎംകെ ഭരണകാലത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.