പാലക്കാടും, കണ്ണൂരും വിൽപ്പനയ്ക്കായി എത്തിച്ച 14 കിലോയിലധികം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 12.6 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശി ജിതിൻ രാജ് (32 വയസ്സ് ), പാലക്കാട് ആലത്തൂർ സ്വദേശി ജോതിഷ് (24 വയസ്സ് ) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 

സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ  അജിത്തും പാർട്ടിയും പാലക്കാട് RPF/CIB പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.  

കണ്ണൂരിൽ തളിപ്പറമ്പ മന്ന ആലക്കോട് റോഡിൽ വെച്ച് 2 കിലോഗ്രാം കഞ്ചാവ് പിടികൂടി ഒഡീഷാ സ്വദേശിയെ അറസ്റ്റ്  ചെയ്തു. അശോക് കുമാർ ഡിഗൽ എന്ന് പേരുള്ളയാളാണ് പിടിയിലായത്. ചെറിയ പൊതികളിലാക്കി വിൽക്കുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവ്.  

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ  പ്രിവെന്റീവ് ഓഫീസർ  അഷറഫ് എം വി, സിവിൽ എക്സൈസ് ഓഫീസർമാരായ  കെ.വി.ഷൈജു, വിനീഷ് കെ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !