ബൈക്ക് മോഷണം: യുവാവ് പിടിയിൽ.

കൊല്ലപ്പള്ളി: മോഷ്ടിച്ച്കൊണ്ടുവന്ന ബൈക്കുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് മങ്കര ഭാഗത്ത് തച്ചുപറമ്പിൽ വീട്ടിൽ ഷിജു മകൻ ആയുഷ്  (18)എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പാലാ മുണ്ടാങ്കൽ ഭാഗത്ത് താമസിക്കുന്ന തോമസ് കുട്ടി എന്നയാളുടെ കൈവശം ഉണ്ടായിരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചു കൊണ്ടുപോയത്. ഇന്നു വെളുപ്പിനെ പോലീസ് സംഘം വാഹന പട്രോളിംഗ് നടത്തുന്നതിനിടെ,വാളികുളം ഭാഗത്ത് വച്ച്  ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുന്നതിനിടെ യുവാവിനെ പിടികൂടുകയായിരുന്നു. 

തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പാലായിൽ നിന്ന്  ബുള്ളറ്റ് മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് പോലീസിനോട് പറഞ്ഞു. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് വിശ്വനാഥ്, എസ്.ഐ സനൽ കുമാർ,സി.പി.ഓ മാരായ ഐസക്, വിനീത്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !