ഉദ്ഘാടന ദിവസം തന്നെ വന്ദേ ഭാരത് ട്രെയിനിൽ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ പാലക്കാട് എം പി. വീ കെ ശ്രീകണ്ഠനും കൊണ്ഗ്രെസ്സ് പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഡ്വ:ബി ഗോപാലകൃഷ്ണൻ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം സംഭവത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം...
മിസ്റ്റർ.പാലക്കാട് എം പി, ശ്രീകണ്ഠൻ മര്യാദകേട് കാണിക്കരുത് ,
വന്ദേ ഭാരത് ട്രൈയിൻ ഫ്ലാഗ് ഓഫ് ചെയ്ത ദിവസം തന്നെ ട്രൈയിനിന്റെ ബോഗി ശ്രീകണ്ഠന്റെ പോസ്റ്റർ പതിക്കാനുള്ള ചുമരാക്കിയത് മര്യാദകേട് മാത്രമല്ല വൃത്തികേടുമാണ്. എം.പി ഈ മര്യാദകേട് കാണിച്ചാൽ പിന്നെ എങ്ങിനെ നാട് നന്നാകും.
ഒരു പക്ഷെ വന്ദേ ഭാരത് ട്രൈയിനിൽ പോസ്റ്റർ പതിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ശ്രീകണ്ഠൻ എം.പിയുടെ പേരിൽ റെയിൽവേ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യണം' ഇങ്ങനെയല്ല രാഷ്ട്രീയം കളിക്കേണ്ടത് വന്ദേ ഭാരതി ന് ഷൊർണൂർ സ്റ്റോപ്പ് അനുവദിച്ചത് തന്റെ നേട്ടമായി കാണിക്കുന്ന തരം താഴ്ന്ന ഇടപാടായി പോയി ഈ വൃത്തികേട്.
വാസ്തവത്തിൽ ശ്രീകണ്ഠൻ എം പി ക്ക് എന്തങ്കിലും മാന്യത ഉണ്ടെങ്കിൽ ആദ്യം ആ പോസ്റ്റർമാറ്റി ട്രെയിൻ ക്ലീൻ ചെയ്യണം' എം പി ശ്രീകണ്ഠന്റെ ഈ ഊള രാഷ്ട്രീയ കളിയെ കുറിച്ച് കോൺഗ്രസ്സ് പ്രതികരിക്കണം ' ഇന്ന് പോസ്റ്റർ പതിച്ചവർ നാളെ കരി ഓയിൽ ഒട്ടിക്കും 'ഇത് കേരളത്തിന് നാണക്കേടാണ്. മര്യദകെട്ട ഈ സംഭവത്തിൽ ശ്രീകണ്ഠനും കോൺഗ്രസ്സും കേരളത്തോട് മാപ്പ് പറയണം
Adv. ബി.ഗോപാലകൃഷ്ണൻ BJP VP






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.