പത്തനംതിട്ട: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോര്‍ജ്ജ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. ചില നേതാക്കള്‍ തന്നെ മാറ്റി നിര്‍ത്തുന്നു. രണ്ട് തവണ എംഎൽഎ, എം.പി സ്ഥാനം വഹിച്ചവര്‍ തെരെഞ്ഞടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ചിലർ തന്നെ പാർട്ടിയിൽ നിന്ന് അടർത്തിമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ സുന്ദരനായ ഒരു വില്ലനുണ്ട്. പ്രവര്‍ത്തിക്കുന്നവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കുന്നതായി ബാബു ജോര്‍ജ് ആരോപിച്ചു. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായി തെരെഞ്ഞടുപ്പിൽ മത്സരിച്ച നേതാക്കളുടെ താൽപര്യത്തിന് അനുസരിച്ച് പാർട്ടിയെ കൊണ്ടു പോവുകയാണ്. ഒരു ചെറുപ്പക്കാരെയും പാർട്ടിയിലേക്ക് കൊണ്ടു വരുന്നില്ല. വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നോക്കുകയാണെന്നും ആൻ്റോ ആൻ്റണി മത്സരംഗത്ത് നിന്ന് മാറി നിൽക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഐ വിഭാഗം ഗ്രൂപ്പ് കൂടി തന്നെ നശിപ്പിക്കാൻ ശ്രമിച്ചതിൻ്റെ ഭാഗമാണ് കതകിൽ ചവിട്ടിയ വിഷയത്തിലെ സസ്പെൻഷന്‍. കതകിൽ ചവട്ടിയ കുറ്റമല്ലാതെ മറ്റൊരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.