മുതലമട പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി . രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ

ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. അസമിൽ നിന്ന് ജി.എസ്.എം കോളർ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുന്നതാണ് കാരണം. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ചേരാനിരുന്ന ഉദ്യോഗസ്ഥതല യോഗവും മാറ്റി വെച്ചു.

പുതിയ റേഡിയോ കോളർ എത്തിയ ശേഷമാകും യോഗം ചേരുക. അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണെങ്കിലും കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ നടപടികൾ തുടരാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

കുംകിയാനകളും ദൗത്യ സംഘാംഗങ്ങളും ചിന്നക്കനാലിൽ തുടരുകയാണ്. ദൗത്യം നീളുന്നത് വനം വകുപ്പിന് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്. അരിക്കൊമ്പന്‍റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം ആനയെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി . രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ . പഞ്ചായത്ത് സർവ്വകക്ഷി പ്രതിനിധി സംഘമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !