കോട്ടയം :ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് വാങ്ങി നൽകിയ വാഹനത്തിന്റെ ഉത്ഘാടനം ബഹു കേരള ഗവ.ചീഫ് വിപ്പ് Dr.N ജയരാജ് പഞ്ചായത്ത് മിനി ആഡിറ്റോറിയത്തിൽ വെച്ച് നടന്ന യോത്തിൻ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ TN ഗിരിഷ് കുമാർ വൈസ് പ്രസി : സതി സുരേന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്,
B. രവീന്ദ്രൻ നായർ പഞ്ചായത്ത് സ്റ്റാൻ ന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റെണിമാർട്ടിൻ , NT ശോഭന മെമ്പർമാരായ KA എബ്രഹാം, 1 ട രാമചന്ദ്രൻ , അമ്പിളി ശിവദാസ് , ശ്രീലത സന്തോഷ്, KG രാജേഷ്, MG വിനോദ്, പ്രീത ശൈലേന്ദ്രകുമാർ ,സിന്ധു ദേവി ടീച്ചർ,
അഭിലാഷ് ബാബു, അനിരുദ്ധൻ നായർ , c. ഗോപാലൻ, ലീന കൃഷണകുമാർ , ഉഷാ ശ്രീകുമാർ , ഷാക്കി സജീവ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ CDS ചെയർ പേഴ്സൺ ഉഷാ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. മാലിന്യ സംസ്കരണം സാംസ്കാരിക പ്രവർത്തനമാണെന്ന് Dr.N ജയരാജ് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചിറക്കടവ് പഞ്ചായത്ത് ആവിഷ്ക്കരിക്കുന്ന നൂതന പദ്ധതികളെ അദ്ദേഹം പ്രകീർത്തിച്ചു. ഹരിത കർമ്മസേനയ്ക്ക് നൽകിയ വാഹനം വനിതകളായിരിക്കും ഓടിക്കുക. ഗ്രാമ പഞ്ചായത്ത് മുൻ കൈ എടുത്ത് 35 വനിതകൾക്ക് ഡ്രൈവിംഗ് പരിശിലനം നൽകി ലൈസൻസ് എടുത്തു നൽകും .ഇതിൽ 13 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്.
കൃത്യതയോടെയുള്ള മാലിന്യ സംസ്കരണ പദ്ധതിയിലൂടെ പഞ്ചായത്തിനെ ലോ കോത്തരമാതൃകയിലുള്ള വെളിയിട മാലിന്യവിമുക്ത പഞ്ചായത്താക്കുകയാണ് ലക്ഷ്യം എന്നും, അതിനായി മുഴുവൻ ആളുകളുടെയും സഹകരണം വേണം എന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ സ്വാഗതവും, സെക്രട്ടറി ബിൻസി ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.