കോട്ടയം: ഉഴവൂർ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷു ചന്തയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ ൽ നിന്നും പച്ചക്കറി കിറ്റ് വാങ്ങി നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള, മെമ്പര്മാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട, റിനി വിൽസൺ, ബിനു ജോസ്,മേരി സജി, ശ്രീനി തങ്കപ്പൻ, സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ, സിന്ധു സോമദാസ്, തങ്കമ്മ കുഞ്ഞപ്പൻ,അക്കൗണ്ടന്റ് തുഷാര എന്നിവർ പങ്കെടുത്തു.
ഈ വിഷു കാലഘട്ടത്തിൽ മാർക്കറ്റ് ൽ പച്ചക്കറി വില പിടിച്ചു നിർത്തുന്നതിനും നല്ല ഗുണമെന്മയുള്ള ഉത്പന്നങ്ങൾ ന്യായ വിലയിൽ സാധരണക്കാർക്ക് ലഭ്യമാക്കുവാനും വിഷു ചന്തയിലൂടെ സാധിക്കട്ടെ എന്നും പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രയപെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.