കോട്ടയം:ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ മധുര, തിരുനെൽവേലി സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് മധുര മുനിയാണ്ടിപുരം സ്വദേശിനിയായ രാജേശ്വരി, തമിഴ്നാട് തേനി സ്വദേശിനിയായ മുത്തുമാരി എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മുത്തോലി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന്‍റ ഹാളിലും മറ്റുമായി സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളാണ് മോഷ്ടിച്ചു കൊണ്ടുപോയത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. സ്കൂളിൽ നിന്നും മോഷണം പോയ ആക്രി സാധനങ്ങൾ ഇവരിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു.
കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ, എസ്.ഐ കുര്യൻ മാത്യു, ബിജു ചെറിയാൻ, എ.എസ്.ഐ പ്രീത വി.കെ, ഷീജ എൻ, സി.പി.ഓ മാരായ സുധീഷ് കൃഷ്ണൻ, മനോജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.