ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര വാർഡിലെ വോള്‍ച്ചേജ് ക്ഷാമം പരിഹരിക്കണം : ജോണിസ് പി സ്റ്റീഫൻ

കോട്ടയം :മരങ്ങാട്ടുപിള്ളി കെ എസ് ഇ ബി സെക്ഷന്‍ പരിധിയിലുള്ള ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര വാർഡില്‍ രൂക്ഷമായ വോട്ടേജ് ക്ഷാമം നേരിടുന്നതായി പൊതുജനങ്ങളില്‍ നിന്നും നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍. പ്രശ്നം പരിഹരിക്കുന്നതിന്  കെ എസ് ഇ ബി യുടെ ഭാഗത്തു നിന്ന്   നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡു മെമ്പറുമായ ജോണിസ് പി സ്റ്റീഫന്‍ അറിയിച്ചു.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് നെല്ലാമറ്റം, കുഴിപ്ലാക്കീല്‍,ചക്കാലപ്പടവില്‍ ഭാഗങ്ങളിലെ ആളുകളാണ് പ്രധാനമായും  വോള്‍ട്ടേജ് പ്രശ്നം ശ്രദ്ധയിൽ പെടുത്തിയത്.ഉഴവൂര്‍ ഇഞ്ചേനാട്ട് വെട്ടം വാക്കേല്‍ റോഡിന്റെ ഇരുവശവും താമസിക്കുന്ന 50 തില്‍ അധികം ആളുകളും പ്രസ്തുത പരാതിയുമായി സമീപിച്ചിട്ടുണ്ട്.

 ഇത്തരത്തില്‍  വോട്ടേജ് ക്ഷാമം രൂക്ഷമായ  ആളുകള്‍ ഒപ്പിട്ട  നിവേദനം  ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ജോണിസ് പി സ്റ്റീഫന്‍ കെ എസ് ഇ ബി  എന്‍ജിനീയര്‍ ബാലകൃഷ്ണന്  സമര്‍പ്പിക്കുകയുണ്ടായി . കുട്ടികള്‍, വയോജനങ്ങള്‍, ഓക്സിജന്‍ കോണ്‍സട്രേറ്റർ ഉള്‍പ്പെടെ ഉപയോഗിക്കുന്ന രോഗികള്‍ എന്നിവരാണ് പ്രദേശത്ത് താമസിക്കുന്നത്. പ്രസ്തുത ആളുകളുടെ ആവശ്യം പരിഗണിച്ച് വോട്ടേജ് പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് കെ എസ് ഇ ബി യോട്  ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !