പാലാ: ഉള്ളനാട് ഒറവൻ തറ തോമസിന്റെ മകൻ സ്റ്റെഫിൻ തോമസാ (28)ണ് മരിച്ചത്.
ഇയാൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പാലാ പ്രവിത്താനം തെക്കേത്ത് ടിബിൻ ജോസിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച അർദ്ധരാത്രിയോടെ പാല പ്രവിത്താനം - പയ്യപ്പാറ റോഡിലായിരുന്നു അപകടം
പ്രവിത്താനം ഭാഗത്ത് നിന്ന് പാലായിലേയ്ക്ക് വരികയായിരുന്നു യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ. പ്രവിത്താനം ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് കയറി. അപകടത്തെ തുടർന്ന് റോഡിൽ വീണ് കിടന്ന യുവാക്കളെ പാലാ പൊലീസ് സംഘം എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്റ്റെഫിന്റെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച സ്റ്റെഫിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസൺ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.