ഇടുക്കി;പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിസ്ത്യൻ സഭാ പിതാക്കന്മാരെയും അപകീർത്തിപെടുത്തുന്ന തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലും ചിത്രങ്ങൾ പ്രചരിപ്പിച്ച പാലാ കടനാട് പഞ്ചായത്ത് സ്വദേശി ബേബി സെബാസ്റ്റിൻ എന്ന വെക്തിക്കെതിരെ തൊടുപുഴ DYSP ക്ക് പരാതി നൽകി ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം.
''പ്രതികരണ വേദി കൊടുമ്പിടി''എന്ന വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിച്ച ചിത്രങ്ങൾ ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം ശക്തമായ ഭാഷയിൽ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് നിയമ നടപടിയിലേക്കു കടന്നത്.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളുമായി ക്രൈസ്തവ സഭാ പിതാക്കന്മാരെ സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.കർദിനാൾ മാർ ആലഞ്ചേരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭരണ വൈഭവത്തിൽ പ്രശംസിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ. അസ്വസ്ഥരായ ഇടത് മുന്നണി, കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമാണ് ഇത്തരത്തിൽ ക്രൈസ്തവ പുരോഹിതന്മാരെയും പ്രധാനമന്ത്രിയെയും വികൃതമാക്കിയും നുണകൾ എഴുതിയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി പറഞ്ഞു.
വിഷയം ഏറെ ഗൗരവമുള്ളതാണെന്നും സോഷ്യൽ മീഡിയയിലൂടെ മത സ്പർദ്ധയും ഭിന്നിപ്പും വളർത്താനാണ് ഇത്തരക്കാരുടെ ശ്രമമെന്നും വിഷയത്തിൽ തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിദ്വേഷം വളർത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ് അഡ്മിൻ മാർക്കെതിരെയും നടപടി സ്വീകരിക്കേണ്ടതാണെന്നും ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റവും പ്രതികരിച്ചു.
വിവിധ ഐടി വകുപ്പുകൾ ചുമത്തി കേസ് രെജിസ്റ്റർ ചെയ്തതെയായി പോലീസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.