എം.എ കോളേജിൽ ത്രിദിന അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം -23 പതിനെട്ടിന് തിരി തെളിയും

കോതമംഗലം:  കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങൾ ചേർന്ന്  സംഘടിപ്പിക്കുന്ന രണ്ടാമത് അന്തർ ദേശീയശാസ്ത്ര സമ്മേളനം "സ്റ്റാം  23"(STAM- Science And Technology Of Advanced Materials -23)ഏപ്രിൽ  18 ന് തിരിതെളിയും.



തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. ചന്ദ്രബാസ് നാരായണ ഉത്ഘാടനം നിർവഹിക്കും.മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ. ടി. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തും.


രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സർവകലാശാലകളിലെ  ശാസ്ത്ര ഗവേഷകരും,പ്രമുഖ ശാസ്ത്രഞ്ജരും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കും.ഇവർക്ക് പുറമെ ഇന്ത്യയിലെ മികച്ച 52ൽ പരം കോളേജ് /സർവകലാശാലകളിൽ നിന്ന് 350ൽ പരം  യുവ ഗവേഷകരും, അധ്യാപകരും, വിദ്യാർത്ഥികളുമാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത് .ഇവരെ കൂടാതെ ഓൺലൈനായിട്ടും നിരവധി ശാസ്ത്ര പ്രതിഭകൾ സമ്മേളനത്തിൽ പങ്കുചേരും.


പ്രൊഫ. ഡോ. യോഷിനോരി നിഷിനോ (ഹോക്കൈഡോ യൂണിവേഴ്സിറ്റി ജപ്പാൻ ), പ്രൊഫ. ഡോ. കുരുവിള ജോസഫ് (സീനിയർ പ്രൊഫസർ &ഡീൻ ഐ ഐ എസ് എസ് ടി തിരുവനന്തപുരം ), പ്രൊഫ. ഡോ. രാമേശ്വർ അധികാരി( തൃഭുവൻ യൂണിവേഴ്സിറ്റി,കാഠ്മണ്ഡു, നേപ്പാൾ ), ഡോ. എ അജയഘോഷ് (എൻ ഐ ഐ എസ് ടി, തിരുവനന്തപുരം ), പ്രൊഫ. ഡോ. സജി ജോർജ് (മക്ഗിൽ യൂണിവേഴ്സിറ്റി, കാനഡ ), പ്രൊഫ. ഡോ. സുബി ജേക്കബ് ജോർജ് (ജെ എൻ സി എ എസ് ആർ, ബാംഗ്ലൂർ ), പ്രൊഫ. എം. ആർ. അനന്തരാമൻ(കുസാറ്റ്, കൊച്ചിൻ ),പ്രൊഫ. ഡോ. രഞ്ജിത്ത് പി (ഐ.ഐ.ടി മുംബൈ ),പ്രൊഫ. ഡോ. സ്വപ്ന. എസ്. നായർ (സി. യു. കെ. കാസർഗോഡ് ),പ്രൊഫ. ഡോ. ടി. എൻ. നാരായണൻ (ടി ഐ എഫ് ആർ, ഹൈദ്രബാദ് ),ഡോ. ലൂയിസ് പന്ദ്രില (യൂണിവേഴ്സിറ്റി ഓഫ് ലിമേരിക്, അയർലൻഡ് ), ഡോ. ഏർമിന്റ ടിസൗക്കോ( യൂണിവേഴ്സിറ്റി ഓഫ് ഐജൻ,ഗ്രീസ്),ഡോ. ആനോക് കൃഷ്ണൻ നായർ ( സീനിയർ സൈന്റിസ്റ്റ്, തായ്‌വാൻ ),ഡോ. സിബി. മാത്യു (ടോകിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജപ്പാൻ )എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കും.


170 ഓളം ശാസ്ത്ര പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.എം. എ. കോളേജ് അസോസിയേഷന്റെ മുഖ്യ ധനസഹായത്തോടെ നടത്തുന്ന ഈ രാജ്യാന്തര സമ്മേളനത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കൗൺസിൽ ഓഫ് സയിന്റിഫിക് &ഇൻഡസ്ട്രിയൽ റിസേർച്ച്, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി എന്നിവർ സഹ പങ്കാളിത്തം വഹിക്കും.

ശാസ്ത്രവ്യവഹാരങ്ങളിൽ സജീവമായി ഇടപെടുന്ന നൂതന വിവരങ്ങളും, ഗവേഷണ കണ്ടെത്തലുകളുംഅവതരിപ്പിക്കാനുള്ള വേദിയാണിതെന്നും, അക്കാദമികരംഗത്ത് മികവ് തെളിയിച്ച നിരവധി പ്രതിഭകളുമായി സംവദിക്കാനുള്ള അവസരമാണ് ഈ ശാസ്ത്ര സമ്മേളനത്തിലൂടെ ഒരുക്കുന്നതെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,വൈസ് പ്രിൻസിപ്പൽ ഡോ.എബി. പി വർഗീസ്, കൺവീനർ ഡോ. സ്മിത തങ്കച്ചൻ, ജോ. കൺവീനർ ഡോ. മേരിമോൾ മൂത്തേടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !