കൊച്ചി: ഇൻസ്റ്റഗ്രാം മെസേജിന്റെ പേരിൽ പെൺകുട്ടിയെ മർദ്ദിച്ച കേസിൽ യുവാവ് പിടിയിൽ. പച്ചാളം സെമിത്തേരിമുക്ക് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പൊന്നാനി പള്ളിപ്പടി മൂത്തേടത്ത് വീട്ടിൽ മിലനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.23ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
കുന്നത്തുനാട് മഴുവന്നൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് യുവാവ് മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടി സുഹൃത്തായ മിലന്റെ അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി പറഞ്ഞു എന്നാരോപിച്ചാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.