കണ്ണൂർ:ലെെഫ് പദ്ധതിക്ക് വൻ ജനപിന്തുണയാണെന്നും 14 ലക്ഷംപേരാണ് സംസ്ഥാനത്ത് ഈ പദ്ധതിയിലുടെ സ്വന്തം വീടിനർഹരായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭൂരഹിത–ഭവനരഹിതരായ 174 കുടുംബങ്ങൾക്ക് സർക്കാർ കരുതലിൽ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങൾ ഉടമകൾക്ക് കെെമാറുന്ന ചടങ്ങ് കണ്ണൂരിലെ കടമ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സ്വന്തം വീടെന്ന എല്ലാവരുടേയും സ്വപ്നം യാഥാർത്ഥ്യമാകുമെന്നും പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടമ്പൂരിന് പുറമെ കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലുമാണ് ഭവനസമുച്ചയങ്ങൾ കെെമാറുന്നത്. സർക്കാരിന്റെ രണ്ടാംവാർഷികത്തോട് അനുബന്ധിച്ച് നൂറുദിന പരിപാടിയിലാണ് ഈ ഭവനസമുച്ചയങ്ങൾ പൂർത്തീകരിച്ചത്.
സ്വീകരണ മുറി, രണ്ട് കിടപ്പ് മുറികള്‍, അടുക്കള എന്നിവ ഉള്‍പ്പെടുന്നതാണ് ഫ്ലാറ്റുകള്‍. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങള്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ കടമ്പൂരില്‍ മാത്രം 44 കുടുംബങ്ങളാണ് പുതിയ വീടുകൾ ലഭിച്ചത്.
കടമ്പൂരിൽ 44 ഗുണഭോക്താക്കൾക്കും മുഖ്യമന്ത്രി താക്കോൽ കൈമാറി. തദ്ദേശ വകുപ്പുമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. പുനലൂരിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽ കൈമാറി. കോട്ടയം വിജയപുരത്ത് മന്ത്രി വി എൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.