ഇന്നലെ നിർത്തിവെച്ച അരിക്കൊമ്പൻ ദൗത്യം ഇന്ന് വീണ്ടും ആരംഭിക്കും

ഇടുക്കി: ഇന്നലെ നിർത്തിവെച്ച അരിക്കൊമ്പൻ ദൗത്യം ഇന്ന് വീണ്ടും ആരംഭിക്കും. രാവിലെ എട്ട് മണിക്ക് തന്നെ ദൗത്യം ആരംഭിക്കും.

ട്രാക്കിങ് ടീം പുലര്‍ച്ചെ മുതല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കും. ഇന്ന് നടന്നില്ലെങ്കില്‍ മറ്റന്നാളും ശ്രമം നടത്തും. അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിലാണെന്നാണ് നി​ഗമനം. ചിന്നക്കനാലിൽ ചക്കകൊമ്പനുമായി ഏറ്റുമുട്ടിയതിന് ശേഷം അരിക്കൊമ്പൻ മലകയറി എന്നാണ് വനംവകുപ്പ് പറയുന്നത്.

ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് ആനയിറങ്കലിലേക്ക് കൊമ്പനെ എത്തിക്കുക എന്നതാണ് ആദ്യ ദൗത്യം. ആനയെ കണ്ടെത്താത്തതിനാലാണ് വെളളിയാഴ്ചത്തെ ദൗത്യം നിര്‍ത്തി വെച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു.

രാവിലെ നാല് മണിക്ക് ആരംഭിച്ച അരിക്കൊമ്പന്‍ ദൗത്യമാണ് നിര്‍ത്തിവെച്ചത്. ജിപിഎസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിച്ചിരുന്നു. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടിരുന്നെങ്കിലും അക്കൂട്ടത്തില്‍ അരിക്കൊമ്പനില്ല എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ദൗത്യം നിര്‍ത്തിവെച്ചത്.

അരിക്കൊമ്പന് പകരം ദൗത്യ സംഘം കണ്ടത് ചക്ക കൊമ്പനെയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാവിലെ വേട്ടുവാഞ്ചേരിയില്‍ ഒരു തവണ മാത്രമാണ് അരിക്കൊമ്പനെ ദൗത്യസംഘം കണ്ടത്. പിന്നീട് കാണാതാവുകയായിരുന്നു. അരിക്കൊമ്പനെ പിടിക്കുന്നതിനായി പടക്കം പൊട്ടിച്ച് ആനകളെ ഒറ്റപ്പെടുത്താനുളള ശ്രമവും വിജയിച്ചിരുന്നില്ല.

 ഇതിന് ശേഷമാണ് കൊമ്പനെ കാണാതായത്. അരിക്കൊമ്പനൊപ്പം കുട്ടിയാനകളടക്കമുളള കൂട്ടം, പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല, ആന നില്‍ക്കുന്നത് വാഹനമെത്താന്‍ ബുദ്ധിമുട്ടുളള സ്ഥലത്താണ് എന്നതും ദൗത്യം നീളാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !