മംഗളാദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മെയ് അഞ്ചാം തീയതി

ഇടുക്കി : ചരിത്ര പ്രസിദ്ധമായ മംഗളാ ദേവി കണ്ണകി ക്ഷേത്രത്തിലെ ഇവർഷത്തെ ചിത്ര പൗര്‍ണമി ഉത്സവം 2023/ മെയ് മാസം 5-ആം തിയതി നടത്താൻ കുമളിയിൽ ചേർന്ന തമിഴ്നാട്- കേരളാ കളക്ടർമാരുടെ യോഗത്തിൽ തീരുമാനിച്ചു

കുമിളിയിൽ നിന്നും പതിമൂന്നു കിലോമീറ്റർ അകലെ പെരിയാർ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് അന്ന് ഒരു ദിവസം മാത്രമാണ് ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മംഗളാ ദേവി ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ നടന്നിരുന്നില്ല കഴിഞ്ഞ വർഷം നാമമാത്രമായ രീതിയിൽ ചടങ്ങുകൾ നടന്നിരുന്നു.

കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതും നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതിനെ തുടര്‍ന്നുമാണ് ഇത്തവണ വിപുലമായ രീതിയില്‍ ആഘോഷങ്ങള്‍‌ക്ക് സര്‍ക്കാരും വനം വകുപ്പും അനുമതി നല്‍കിയത്.

പുരാതന ചേരനാട്ടിലെ മഹാരാജവായിരുന്ന ചേരൻ ചെങ്കുട്ടുവൻ ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് വണ്ണാത്തിപ്പാറയിൽ കണ്ണഗിക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും അതിനെ 'കണ്ണകി കോട്ടം' അല്ലെങ്കിൽ 'മംഗളാദേവി കണ്ണകി ക്ഷേത്രം' എന്ന് വിളിക്കുകയും പതിവ് പൂജകൾ നടത്തുകയും ചെയ്തിരുന്നു.

"ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്.കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. 1980 കൾക്ക് ശേഷം തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !