ഇടുക്കി: ശമ്പളം ഇല്ലാത്ത അവധിയെടുത്ത് യുകെയിലുള്ള ഭാര്യയെയും മക്കളെയും കാണാനെത്തിയ പൊലീസുകാരനെ പുറത്താക്കി. ലീവ് കാലാവധി കഴിഞ്ഞിട്ടും ഇയാള്‍ ജോലിയില്‍ പ്രവേശിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതോടെ, പൊലീസുകാരനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയായിരുന്നു.കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിപിഒ ജിമ്മി ജോസിനാണ് ജോലി നഷ്ടമായത്. ഇവിടെ ജോലി ചെയ്തുവരവെ 2021 ഒക്ടോബര്‍ ഒന്നുമുതല്‍ കഴിഞ്ഞ വര്‍ഷം ജനുവരി 15 വരെയുള്ള 107 ദിവസത്തേയ്ക്ക് ജിമ്മിക്ക് ശമ്പളം ഇല്ലാത്ത അവധി അനുവദിച്ചിരുന്നു.
തൊട്ടടുത്ത ദിവസം തിരികെ ജോലിയില്‍ പ്രവേശിക്കേണ്ട ജിമ്മി ഇതുവരെ എത്തിയിട്ടില്ലെന്ന് മാത്രമല്ല, ഇത് സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ടവര്‍ നടത്തിയ കത്തിടപാടുകള്‍ക്കോ മെയില്‍ അയച്ചതിനോ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടല്ല എന്നാണ് സൂചന.
വിദേശത്തുള്ള ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനായിട്ടാണ് ജിമ്മി അവധി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ജിമ്മിയുടെ നടപടി തികഞ്ഞ അച്ചടക്ക ലംഘനവും സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വകുപ്പ്തല അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.
ഇയാള്‍ സേനയില്‍ നിന്നും ഒളിച്ചോടിയതായി കണക്കാക്കി, തിരികെ ജോലിയില്‍ പ്രവേശിക്കേണ്ട തിയതി മുതല്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടാണ് ജില്ലാ പൊലീസ് മേധാവി കുര്യക്കോസ് വി യു പുറത്താക്കല്‍ ഉത്തരവില്‍ ഒപ്പുവച്ചിട്ടുള്ളത്.ശിക്ഷ നടപടിയിന്മേലുള്ള അപ്പീല്‍ സമര്പ്പളക്കാന് 60 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.