മാവേലിക്കര വള്ളികുന്നത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു.

ആലപ്പുഴ; മാവേലിക്കര വള്ളികുന്നത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. 

നൂറനാട് എക്സൈസ് ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് റെയിഡ് ചെയ്തു പ്രതിയായ വള്ളികുന്നം സ്വദേശി പുരുഷനെ അറസ്റ്റ് ചെയ്തത്. ചാരായം വാറ്റും വിൽപനയും സംബന്ധിച്ച് ഇയാളുടെ പേരിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. 

പടയണിവട്ടം ഉത്സവം പ്രമാണിച്ച് വിൽക്കാനായി തയ്യാറാക്കുകയായിരുന്ന ചാരായമാണ് ഷാഡോ സംഘത്തിൻ്റെ ശ്രമഫലമായി പിടികൂടിയത്.  പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. 

പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി.ആർ, പ്രിവൻ്റീവ് ഓഫീസർ സുനിൽ കുമാർ.സി, ഗോപകുമാർ .ജി 

സിവിൽ എക്സൈസ് ഓഫീസർമാരായ .പ്രവീൺ. ബി, അനു യു, അബ്ദുൽ റഫീഖ് അരുൺ.വി എക്സൈസ് ഡ്രൈവർ സന്ദീപ്കുമാർ ആർ എന്നിവരും ഉണ്ടായിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !