148 ദിനങ്ങൾ പിന്നിടുന്ന സാക്ഷരതാ പ്രേരക് മാരുടെ സമരം..മാസങ്ങളായി ശമ്പളം ലഭിക്കാതെ ഒരാൾ ആത്മഹത്യ ചെയ്തിട്ടും മുഖംതിരിച്ച് സർക്കാർ

തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാരുടെ തദ്ദേശ വകുപ്പിലേക്കുള്ള പുനർവിന്യാസ ഉത്തരവ് നടപ്പാക്കുന്നതു വൈകുന്നതിലും മാസങ്ങളായി വേതനം ലഭിക്കാത്തതിലും പ്രതിഷേധിച്ച്‌ സാക്ഷരതാ  പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന  സമരം 148 ദിവസങ്ങൾ പിന്നിടുന്നു.

വേതനം ലഭിക്കാത്തതിനെ തുടർന്ന്‌ കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നവംബർ 21 മുതൽ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം സർക്കാർ കണ്ടില്ലന്നു നടിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു .

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തെതുടർന്ന്‌ മാർച്ച് 31നു സർക്കാർ അംഗീകരിച്ച് പുറത്തിറക്കിയ പ്രേരക്മാരുടെ പുനർവിന്യാസ ഉത്തരവ് നടപ്പാക്കാനും 2017 ജനുവരി ഏഴിനു സർക്കാർ ഉത്തരവു പ്രകാരം പരിഷ്കരിച്ച വേതനം പ്രേരക്മാർക്കു ലഭിക്കാനും വേണ്ടിയാണ്‌ സത്യഗ്രഹ, പ്രതിഷേധ സമരങ്ങൾ നടത്തുന്നതെന്ന്‌ പ്രേരക്മാർ പറഞ്ഞു.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സേവന വേതന വ്യസ്ഥകളിൽ നൽകിയ ഉറപ്പ് നടപ്പിലാക്കുന്നത് വരെ സമരം തുടരുമെന്നും മാസങ്ങളായി ശമ്പളം ലഭിക്കാതെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇ എസ് ബിജുമോൻ അടക്കമുള്ളവരുടെ കുടുംബത്തെ സംരക്ഷിക്കാൻ സര്ക്കാര് തയ്യാറാവണമന്നും ഭാരവാഹികൾ പറഞ്ഞു.

പ്രസിഡൻ്റ് സിപി നാരായണൻ എക്സ് എംപി, സെക്രട്ടറി എ എ സന്തോഷ് എറണാകുളം, ട്രഷറർ ഉദയൻ ആലപ്പുഴ,കമ്മറ്റി അംഗങ്ങളായ ഷീജ കൊല്ലം, രാജേഷ് പാമ്പാടി,തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !