14 കാരിയുടെ ദുരൂഹ മരണത്തിന് കാരണം അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജ് എന്ന് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തിന് കാരണം അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജ് എന്ന് പ്രാഥമിക നിഗമനം. സിവിൽ പോലീസ് ഓഫീസറുടെ ഏക മകളെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നതായും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്ക പെട്ടിരുന്നതായും കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരാണ് അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത് എന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തിയത്. പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ മുറിയിൽ അടക്കം അന്വേഷണസംഘം വിശദമായ പരിശോധന നടത്തി.

 പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനിയുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !