അനധികൃത പണമിടപാട് കേസിൽ ഒരാൾ അറസ്റ്റിൽ

ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ  ഇടപാടുകാര്‍ക്ക് പണം പലിശയ്ക്ക്കൊടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 

കടുത്തുരുത്തി മാന്നാർ മൂലേകുന്നത്ത് വീട്ടിൽ സാബു മത്തായി (52) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ  ലൈസൻസോ മറ്റ് മതിയായ രേഖകളോ ഇല്ലാതെയാണ് വീട്ടില്‍ പണമിടപട് നടത്തിയിരുന്നത്. ഇത്തരത്തില്‍ പണമിടപട് നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ ഇടപാടുകാരിൽ നിന്ന്  അനധികൃതമായി ഈടായി വാങ്ങി സൂക്ഷിച്ചിരുന്ന ചെക്കുകളും, ആധാർ കാർഡ് കോപ്പികളും കണ്ടെടുത്തു. 

കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ അരുൺകുമാർ പി.എസ്, ജയകുമാർ കെ.ജി, എ.എസ്.ഐ ഗിരീഷ് കുമാർ, ഷീഫബീവി, സി.പി.ഓ അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !