ഇടുക്കി: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈകോടതി ഉത്തരവ്.
റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണമെന്നും അരിക്കൊമ്പനെ പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനികേണ്ടതെന്നു സർക്കാർ നിലപാടെടുത്തപ്പോൾ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെന്നു കോടതി പറഞ്ഞു.
ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമല്ല ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടതെന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു .
ഉദ്യോഗസ്ഥർ തങ്ങൾക്കെതിരാണെന്ന് ജനങ്ങൾ കരുതുന്നു ഇത് മാറണം. ജില്ലാതലത്തിൽ ദൗത്യസംഘങ്ങൾ ജാഗ്രത സമിതികൾ രൂപീകരിക്കണം ഇവ കടലാസിൽ ഒതുങ്ങരുതെന്ന് കോടതി പറഞ്ഞു.സർക്കാരിന് വേണ്ടി അഡിഷണൽ അഡ്വ ജനറൽ അശോക് എം ചെറിയാൻ ഹാജരായി .കേസിൽ വിശദമായ ഉത്തരവ് കോടതി പിന്നീട് പുറപ്പെടുവിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.