പാർക്കിൻസണ്‍സ് രോഗിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്.

കൊച്ചി : എറണാകുളം കാലടിയിൽ പാർക്കിൻസണ്‍സ് രോഗിയായ വീട്ടമ്മയുടെ  മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് ജോയിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. 

ഭാര്യ മിനിയെ തോർത്ത് കൊണ്ട് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് കാലടി ആനപ്പാറ സ്വദേശി മിനിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ കുഴഞ്ഞു വീണു മരിച്ചെന്നാണ് ജോയി ആദ്യം പറഞ്ഞിരുന്നത്. ചികിത്സിച്ച ഡോക്ടറാണ് കഴുത്തിൽ ബലംപ്രയോഗിച്ചതിന്‍റെ പാടുകൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. 

 പോസ്റ്റുമാർട്ടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നതായും കണ്ടെത്തി. പാർക്കിൻസണ്‍സ് രോഗിയായ മിനി അസുഖം കാരണം മരിച്ചെന്നാണ് ജോയി പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടറുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ജോയിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !