കോഴിക്കോട്: കോഴിക്കോടിനു സമീപം എലത്തൂരിൽ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം.
ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ച് യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കമ്പാർട്ട് മെൻ്റിൽ ഉണ്ടായിരുന്ന യുവതിയെ തീകൊളുത്താൻ ശ്രമിക്കുന്ന തിനിടയിൽ സഹ യാത്രികർ ഇയാളെ തടഞ്ഞതാ യാണ് ലഭിക്കുന്ന വിവരം. തുടർന്നാണ് ഇയാൾ ട്രെയിനിനുള്ളിൽ തീ പടർന്നതെന്ന് വിവരം.
റെയിൽവേ പോലീസ് ഫയർഫോഴ്‌സിൻ്റെ സഹായം തേടി. തീകൊളുത്തിയ ആള്‍ ചങ്ങല വലിച്ച് ഓടിരക്ഷപ്പെട്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.