ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയുമായി കൂടിക്കാഴ്ച നടത്തി എക്സ് MLA മാത്യു സ്റ്റീഫൻ. റ

 കോട്ടയം;ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയുമായി കൂടിക്കാഴ്ച നടത്തി എക്സ് MLA മാത്യു സ്റ്റീഫൻ. റബ്ബർ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ഏപ്രിൽ പതിനെട്ടാം തിയതി കോട്ടയം മാമൻ മാപ്പിള സ്മാരക മുനിസിപ്പൽ ഹാളിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിക്ക് മുൻപ്.

റബ്ബർ കർഷകരുടെ ആവശ്യങ്ങളും ആശങ്കകളും റബ്ബർ ബോർഡ് എക്സ്സി ക്യൂട്ടീവ് അംഗമായ എൻ ഹരിയെ അറിയിക്കുന്നതിനായാണ് പാലായിൽ കൂടിക്കാഴ്ച നടത്തിയത് എന്നാണ് അറിവെങ്കിലും. ഇരുവരുടെയും സന്ദർശനത്തിന് രാഷ്ട്രീയമായി ഏറെ മാനങ്ങൾ ഉണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.BDJS മോഡലിൽ ബിജെപി പിന്തുണയോടെ സംസ്ഥാനത്ത് [ എൻ പി പി ] എന്നപേരിൽ ക്രൈസ്തവ പാർട്ടി രൂപീകരിക്കാൻ ബിജെപി കേന്ദ്രങ്ങൾ തയ്യാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും കൂടിക്കാഴ്ച എന്നത് കൗതൂകം ഉണർത്തുന്നതാണ്.

നാഷണലിസ്റ്റ് പ്രോഗ്രസീവ് പാർട്ടി എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.പ്രമുഖ  കേരളാ കോൺഗ്രസ് വിഭാഗത്തിന്റെ ഇടുക്കി എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട്  മുൻ MLA യും കോൺഗ്രസ്,കേരള കോൺഗ്രസ് പാർട്ടികളിൽനിന്ന് എംപിയും MLA യുമായ മുതിർന്ന നേതാവ് എന്നിവരാണ് പുതിയ പാർട്ടിയുടെ തലപ്പത്ത് ഉണ്ടാവുക എന്നാണ് അറിയാൻ കഴിയുന്ന വിവരം. അതിൽ മുൻപന്തിയിൽ പറഞ്ഞു കേൾക്കുന്ന പേരും മുൻ MLA മാത്യു സ്റ്റീഫന്റെതാണ്,എന്നാൽ ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്നതരത്തിലല്ല റബ്ബർബോർഡ് എക്സിക്യു്ട്ടീവ് അംഗമെന്ന നിലയിൽ റബ്ബർ കർഷകരുടെ ആശങ്ക മാത്രമാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്നും പുതിയ റബ്ബർ സൊസൈറ്റികൾ രൂപീകൃതമാകുകയും പഴയ സൊസൈറ്റികളുടെ നിലനിലപ്പ് വിലത്തകർച്ചമൂലം തകരുന്ന അവസ്ഥയാണെന്നുമാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്നും മുൻ MLA ഡെയ്‌ലി മലയാളി ന്യുസിനോട് പറഞ്ഞു. 

 കൂടികാഴ്ച തികച്ചും വെക്തിപരമായി യിരുന്നെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം പുരോഗതിയിലേക്ക് നീങ്ങുകയാണെന്നും റബ്ബർ വ്യവസായത്തെയും റബ്ബർ കർഷകരെയും സംരക്ഷിക്കുന്ന സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു,പ്രമുഖ കാർഷിക വ്യവസായി ഹരിത തങ്കച്ചനും മുൻ MLA യോടൊപ്പം ബിജെപി മധ്യമേഖലാ പ്രസിഡന്റ് ഹരിയെ പാല ചേർപ്പുങ്കലിൽ സന്ദർശിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !