"ആദ്യമേ.. പറയാം ഇത് ഒരു യാത്രാ വിവരണമോ സാഹിത്യ സൃഷ്ടിയോ അല്ല" ഡെയ്‌ലി മലയാളി ന്യൂസിൻ്റെ ഉപദേശക സമിതി അംഗങ്ങളായ ഏതാനും ചിലരുടെ പൂരകഴ്ച്ചയാണ്..
കാണാതെ പോകരുത് '
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള ഒരു ചെറിയ ഗ്രാമമാണ് നെന്മാറ ..! അല്ലെങ്കിൽ,നെന്മാറ വേല എന്ന് അറിയപ്പെടുന്ന ഉത്സവത്തിന് പ്രശസ്തമാണ് ഇവിടം.
നെന്മാറ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള മുഖ്യമായും ഗ്രാമീണമായ ഒരു സ്ഥലമാണ് നെന്മാറ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തിരുക്കൊച്ചി രാജ്യത്തിന്റെ കീഴിലായിരുന്നത്രെ നെന്മാറ ഗ്രാമം.
തൃശ്ശൂർ -പൊള്ളാച്ചി വഴിയിലാണ് വേല നടക്കുന്ന ഗ്രാമം ഇവിടെ നിന്ന് കൊല്ലങ്കോട് ,ഗോവിന്ദപുരം വഴി തമിഴ്നാട്ടിലേക്കു പോകാം.
നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടമാണ് നെന്മാറ എന്നും പറയാം. നെല്ലിയാമ്പതി നെന്മാറയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് നെല്ലിയാമ്പതി
പോത്തുണ്ടി ഡാം നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള വഴിയിൽ വെറും 9 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
നെന്മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങൾ പണ്ടുകാലത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു ഇവിടം എന്ന് പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്' നെന്മാറ എന്ന പേര് ' നെയ്യ് മാറിയ ഊര്' (നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ച് ഉണ്ടായതാണ് എന്നു കരുതുന്നു. മുൻപ് ധാരാളം നെൽവയലുകളുണ്ടായിരുന്ന നെന്മാറ ' നെന്മണിയുടെ അറ' എന്ന പേര് ലോപിച്ചുണ്ടായതാണെന്നും പറയുന്നു.
ഈ ഗ്രാമത്തിനെ തദ്ദേശവാസികൾ ചിറ്റൂർ താലൂക്കിന്റെ നെല്ലറ എന്നും സ്നേഹത്തോടെ വിശേഷിപ്പിച്ചിരുന്നു. ഇന്ന് നെൽവയലുകൾ നികത്തി ഭവന നിർമ്മാണത്തിനുള്ള സ്ഥലങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്നു.
നെന്മാറയിലെ പ്രശസ്തമായ ഉത്സവം
നെന്മാറ വല്ലങ്ങിവേലയാണ് അഥവാ നെന്മാറ വേലയ്ക്ക് പ്രശസ്തമാണ് നെന്മാറ ഗ്രാമം. പാലക്കാട് ജില്ലയിലെ വേനൽക്കാലത്ത് വിളവെടുപ്പു കഴിഞ്ഞാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇവിടങ്ങളിലെ പ്രധാന കൃഷി നെൽകൃഷിയാണ്. കൊയ്ത്തുകഴിഞ്ഞ് വയലുകൾ ഉണങ്ങിക്കിടക്കുമ്പോഴാണ് വേല തുടങ്ങുക.
തൃശ്ശൂർ പൂരത്തിനു സമാനമായി ഒരുപക്ഷേ അതിലും കേമമായി വലിയ ആഘോഷത്തോടെയാണ് നെന്മാറ വേല കൊണ്ടാടുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിലെ കുലദേവതയുടെ ജന്മദിനമോ അല്ലെങ്കിൽ ദേവി ഏതെങ്കിലും രാക്ഷസനെ കൊല്ലുന്നതിന്റെ സ്മരണയോ ആണ് നെന്മാറ വേലയായി ആഘോഷിക്കുന്നത്.
മലയാളമാസമായ മീന മാസം 20-നു ആണ് വേല തുടങ്ങുക. (ഏപ്രിൽ 2, അല്ലെങ്കിൽ 3-ആം തിയ്യതി). നെന്മാറ, വല്ലങ്ങി എന്നീ മത്സരിക്കുന്ന ഗ്രാമങ്ങൾക്ക് അവരുടേതായ ക്ഷേത്രങ്ങളും ഒരു പൊതുവായ അമ്പലവുമുണ്ട് (നെല്ലിക്കുളങ്ങര ക്ഷേത്രം ). ഇവിടെയാണ് ഈ രണ്ട് ഗ്രാമങ്ങളിലെ ഉത്സവ സംഘങ്ങളും ഒന്നിച്ചു കൂടുക.
വേല തുടങ്ങുന്ന ദിവസത്തിന് 10 ദിവസം മുൻപേ തന്നെ രണ്ടു ഗ്രാമ ക്ഷേത്രങ്ങളിലും കൊടിയേറ്റത്തോടെ ആഘോഷങ്ങൾ തുടങ്ങുന്നു. കൊടിയേറ്റം കഴിഞ്ഞാൽ ഗ്രാമവാസികൾ ഗ്രാമം വിട്ടുപോകുവാൻ പാടില്ല എന്നാണ് വയ്പ്പ്. പത്തു ദിവസത്തിനുശേഷം ആഘോഷങ്ങളോടെ രാത്രിയിൽ വേല തുടങ്ങുന്നു.
നെന്മാറ ഗ്രാമം വേല തുടങ്ങുന്നത് മന്നത്തുമുത്തി ക്ഷേത്രത്തിൽ നിന്നും വല്ലങ്ങി വേല തുടങ്ങുന്നത് ശിവക്ഷത്രത്തിൽ നിന്നുമാണ്.
ഓരോ സംഘത്തിനും 11 മുതൽ 15 വരെ ആനകൾ സാധാരണയായി കാണും ഇപ്പൊൾ 20 ഉം 22 മൊക്കെ ഉണ്ട് . നെറ്റിപ്പട്ടമണിഞ്ഞ് അലങ്കരിച്ച ഈ ആനകളെ വാദ്യങ്ങളോടെ ഗ്രാമത്തിലെ പ്രധാന നിരത്തുകളിലൂടെ നടത്തിക്കുന്നു. വൈകുന്നേരം രണ്ട് സംഘങ്ങളും നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ എത്തുന്നു. ഒഴിഞ്ഞുകിടക്കുന്ന കണ്ണെത്താത്ത നെൽവയലുകളിൽ ഒരു ലക്ഷകണക്കിന് ജനാവലി തടിച്ചുകൂടുന്നു ശരിക്കും കാണേണ്ട കാഴ്ച്ചയാണ് അത്..
സമീപ പ്രദേശങ്ങൾക്കു പുറമേ ഇപ്പൊൾ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒരു വലിയ ജനാവലി ഉത്സവത്തിനെത്തുന്നു. വിദേശത്തുനിന്നുള്ള പല വിനോദസഞ്ചാരികളും വേല കാണുവാൻ എത്താറുണ്ട്. പല ടെലിവിഷൻ ചാനലുകളും വേല തത്സമയം സമ്പ്രേക്ഷണം ചെയ്യുന്നു.
ഉത്സവത്തിന്റെ അവസാന ദിവസമാണ് വെടിക്കെട്ട് . ഇരു വിഭാഗങ്ങളും മത്സരിച്ച് നടത്തുന്ന ഈ വെടിക്കെട്ട് ഗംഭീരമാണ്. (ഉഫ്ഫ് അതൊന്ന് കാണേണ്ട കാഴ്ച്ചയാണ് ൻ്റെ മോനെ)
എല്ലാ വർഷവും വെടിക്കെട്ടിൽ ഇരു ദേശക്കാരും പുതിയ വിദ്യകൾ പരീക്ഷിക്കുന്നു. ഉത്സവം കഴിഞ്ഞ് ദിവസങ്ങളോളം വെടിക്കെട്ടിന്റെ വലിപ്പവും നിറപ്പകിട്ടും ഗ്രാമങ്ങളിൽ സംസാരവിഷയമായിരിക്കും. ഇരു വിഭാഗങ്ങളും ആനകളുടെ എണ്ണത്തിലും പരസ്പരം തോൽപ്പിക്കുവാൻ ഓരോ കൊല്ലവും ശ്രമിക്കുന്നു
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടത്തുന്നതുകൊണ്ട് നെല്ലിക്കുളങ്ങര വേല എന്നും ഇത് അറിയപ്പെടുന്നു.
ഉത്സവത്തിലെ മറ്റൊരു പ്രധാന ആകർഷണം ആനപ്പന്തൽ ആണ്. കമാനാകൃതിയിൽ നിർമ്മിച്ച ആനപ്പന്തലിൽ ആനകളെ കൂച്ചുവിലങ്ങിട്ടു നിറുത്തിയിരിക്കുന്നു. വർണാഭമായി അലങ്കരിച്ച ആനപ്പന്തലിൽ പല നിറങ്ങളിലുള്ള വൈദ്യുത ബൾബുകൾ തൂക്കിയിരിക്കുന്നു.
വൈദ്യുതി പ്രവഹിക്കുമ്പോൾ പല തരത്തിലുള്ള ‘ഡിസൈനു‘കളിൽ ഈ ബൾബുകൾ കത്തുന്നു. പന്തലിൽ ഉത്സവത്തിന്റെ തലേദിവസം വൈദ്യുതി ആദ്യമായി കടത്തിവിട്ട് ബൾബുകൾ കത്തിക്കുന്നത് തദ്ദേശവാസികൾ കൊണ്ടാടുന്ന ഒരു പ്രധാന സംഭവമാണ്. ഇരു സംഘങ്ങളും തങ്ങളുടെ ‘ഡിസൈനു’കളും അലങ്കാരങ്ങളും ആദ്യമായി ബൾബുകളെ പ്രകാശിപ്പിക്കുന്നതു വരെ രഹസ്യമായി സൂക്ഷിക്കുന്നു..
ഒരു കൊല്ലം വേല കൂടിയാൽ പിന്നെ എല്ലാ വർഷവും അങ്ങോട്ടേക്ക് നമ്മെ മാടി വിളിക്കുന്ന എന്തൊക്കെയോ ഭംഗി നെന്മാറ വേലയ്ക്കുണ്ട് അടുത്ത കൊല്ലവും വേല കാണണം എന്ന് മനസ്സിൽ കുറിച്ചിട്ട് തൽക്കാലത്തേക്ക് പൂരപ്പറമ്പിൽ നിന്ന് മടങ്ങുന്നു..
ഡെയ്‌ലി മലയാളി ന്യുസ്
ഉപദേശക സമിതിഅംഗങ്ങൾ
ബെന്നി k p
R ഉണ്ണികൃഷ്ണൻ കൊരട്ടിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.