ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സൗജന്യ യോഗ പരിശീലന ക്യാമ്പ് ഉദ്ഘാടം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സി ആർ ശ്രീകുമാർ നിർവഹിച്ചു.
പൊൻകുന്നം:നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ ചിറക്കടവ് ഹോമിയോ ഡിസ്പെൻസറിയിൽ ആരംഭിച്ച സൗജന്യ യോഗ പരിശീലനത്തിൻ്റെ ഉത്ഘാടനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. C R ശ്രീകുമാർ നിർവ്വിച്ചു.
വാർഡ് മെമ്പർ ശ്രീലത സന്തോഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ N.T ശോഭന എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ചാണ്ടി E ഡാനിയൽ സ്വാഗതവും യോഗ ഇൻസ്ട്രക്ടർ മഞ്ജുഷ വിജയൻ കൃതഞ്ജതയും രേഖപ്പെടുത്തി.
സൗജന്യമായി നടത്തുന്ന യോഗ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 04828 221805, 9744457066 എന്ന നമ്പറിൽ ബന്ധപ്പെടുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.