തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകൾ വെന്തുരുകും 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിൽ കുറവുണ്ടാകില്ലെന്ന് സൂചന. ആറു ജില്ലകളിൽ നിലവിലെ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ ഏഴ് ദിവസം തുടർച്ചയായി സംസ്ഥാനത്തെ പത്തിലധികം പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. അതേസമയം 20, 21 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ പ്രതീക്ഷിക്കാം.പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

ചൂട് കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടർന്നേക്കും. തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു വടക്കൻ ജില്ലകളിൽ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. എന്നാൽ തെക്കൻ ജില്ലകളിൽ  നാളെ മുതൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു 

സാധാരണ നിലയിൽ നിന്ന് രണ്ടു മുതൽ നാലു ഡിഗ്രി വരെ കൂടുതലാണ് മിക്ക ജില്ലകളിൽ താപനില. നിലവിലെ സാഹചര്യം കണക്കിലെടുത്ത്‌ ദുരന്തനിവാരണ അതോറിറ്റി ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴ കുറഞ്ഞതാണ് താപനില ​ഗണ്യമായി ഉയരാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് മാസം മുതൽ ലഭിക്കേണ്ട വേനൽ മഴയിൽ 42 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !